Image

രശ്മി സുരേന്ദ്രന്‍ മിസ് മലയാളി യുഎസ്എ; ജൂലിയറ്റ് ജോര്‍ജ് മിസ് ടീന്‍

ജീമോന്‍ റാന്നി Published on 03 May, 2018
രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍
ഹൂസ്റ്റണ്‍:   ഹൂസ്റ്റണ്‍ നഗരത്തിലെ മലയാളീ കലാ സൗന്ദര്യാസ്വാദര്‍ക്കു ചരിത്രനിമിഷങ്ങള്‍ പകര്‍ന്നു നല്‍കി സൗന്ദര്യ പ്രഭ ചൊരിഞ്ഞ 'മിസ് മലയാളീ യു എസ് എ 2018 നു വര്‍ണോജ്വലമായ സമാപനം.     

ഏപ്രില്‍ 28 നു വൈകുന്നേരം 5 മുതല്‍  സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വച്ച് നടത്തപെട്ട ഈ സൗന്ദര്യ മത്സരം 5  മണിക്കൂറോളം നീണ്ടുനിന്നു. മത്സരത്തിനിടയില്‍  നടന്ന വര്ണപ്പകിട്ടാര്ന്ന നൃത്ത സംഗീത കലാ  പരിപാടികള്‍  കാണികളെ ആനന്ദ നിര്‍വൃതിയിലാക്കി. അത്യന്തം ആവേശത്തോടെ ഇഞ്ചോടിഞ്ചു നടന്ന മത്സരങ്ങള്‍ വിജയികളെ പ്രഖ്യാപിക്കുന്ന അവസാന സമയം  വരെ ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു. 

അമേരിക്കയിലെ പ്രഥമ മിസ് മലയാളീ ഇവന്റില്‍  3 വിഭാഗങ്ങളായി നടന്ന മത്സരത്തില്‍  ടീന്‍ മലയാളീ വിഭാഗത്തില്‍ (13-17 വയസ്സ്) കൊച്ചു സുന്ദരിയായ ജൂലിയറ്റ് ജോര്‍ജ് കിരീടമണിഞ്ഞപ്പോള്‍  ജിയാ തോമസും  ദേവിക മതിലകത്തും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

മിസ് മലയാളീ യുഎസ്എ യായി(18-35 വയസ്സ്) രശ്മി സുരേന്ദ്രന്‍ കിരീടം ചൂടി. ലെക്‌സിയ ജേക്കബും ഡെലീന എബ്രഹാമും  രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു അര്‍ഹരായി. 

മിസ്സസ്സ് മലയാളീ വിഭാഗത്തില്‍ (21-65 വയസ്സ്) മിനി വെട്ടിക്കല്‍ കിരീടമണിഞ്ഞപ്പോള്‍ ബീന തട്ടിലും പ്രീതി സജീവും  രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  
 
വിജയികള്‍ക്ക് മിസ് ഇന്ത്യ യുഎസ്എ,  ബോളിവുഡ് പേജന്റ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളുടെ ഫൈനല്‍ റൗണ്ടിലേക്കും നേരിട്ട് പ്രവേശനം ലഭിച്ചുവെന്നത് അഭിമാനകരമാണ്.  

ചരിത്ര വിജയം കുറിച്ച ഈ മിസ് മലയാളീ മത്സരത്തിന്റെ പ്രധാന സംഘാടകയും സ്ഥാപകയും ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാന്‍സ് അക്കാഡമിയുടെ ഡയറക്ടര്‍ ആയ ലക്ഷ്മി പീറ്ററായിരുന്നു. അമേസ്‌ടേക് ഐടി കണ്‍സള്‍ട്ടിങ് കമ്പനിയുടെ സിഈഓ കൂടിയായ ലക്ഷ്മി അമേരിക്കയില്‍ നിരവധി പരിപാടികള്‍ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച  വ്യക്തിയും പ്രശസ്തയായ ഭരതനാട്യം നര്‍ത്തകിയും പേരുകേട്ട ഗായികയും കൂടിയാണ്. അക്കാഡമിയുടെ  ഇവെന്റ്‌സ് ഡിവിഷനും നേതൃത്വം നല്‍കി. ഫ്‌ലവര്‍സ് ടിവി യുഎസ്എ മീഡിയ പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിച്ചു. 

സ്വാതി സുരേഷ് നായര്‍ന്റെ പ്രാര്‍ത്ഥന കീര്‍ത്തനത്തിനു ശേഷം ഹൂസ്റ്റണിലെ വിശിഷ്ട വ്യക്തികളും അതിഥികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി. മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.   

ജഡ്ജസ്, ഫാഷന്‍, മീഡിയ, സിനിമ  തുടങ്ങി വിവിധ മേഖലകളെ പ്രധിനിധീകരിച്ചു. പത്തില്‍ പരം ജഡ്ജസ് ഉണ്ടായിരുന്ന ജഡ്ജിങ് ടീമില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ കൂടി മലയാളി മനസുകളില്‍ ഇടം തേടിയ പ്രശസ്ത സിനിമ താരം മന്യ  നായിഡുവും  അവാര്‍ഡ് ജേതാവായ മലയാള സിനിമ നിര്‍മാതാവ് ടോം ജി കോലത്തും സെലിബ്രിറ്റി ജഡ്ജുകളായിരുന്നു.  ഹിന്ന അക്തര്‍ കുദ്രത്, ഡോ. അബ്ദുള്ള കുദ്രത്, ഡോ. ഷാമ റഷീദ്, രുചിക സിംഗ് ഡയസ് , ജൂലി മാത്യു,  ഡോ. സബ്രീന ജോര്‍ജ് , എ. സി. ജോര്‍ജ് . ഡോ. മാത്യു വൈരമണ്‍, ഡോ. നിഷ സുന്ദരഗോപാല്‍ എന്നിവരായിരുന്നു മറ്റു ജഡ്ജിങ് പാനല്‍ അംഗങ്ങള്‍. 

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും 50 ല്‍ പരം വ്യക്തികള്‍ മത്സരരംഗത്തുണ്ടായിരുന്നു. അവരില്‍ നിന്നും ഓഡിഷന്‍ നടത്തി  20 മല്‌സരാര്ഥികള്‍ ആണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചതു. ഇന്‍ട്രൊഡക്ഷന്‍, ടാലെന്റ്‌റ്, കേരളാ വിത്ത് എ ട്വിസ്റ്റ് എന്നീ റൗണ്ടുകള്‍ക്കു ശേഷം  11  പേര്‍ കിരീടത്തിനായി പോരാടി. ചോദ്യ റൗണ്ടിന് ശേഷം വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.  

ഹിമി ഹരിദാസ്, സില്‍വി വര്ഗീസ്, ഷീബ ജേക്കബ് എന്നിവര്‍ ഇവന്റ് കോച്ചുകളായി പ്രവര്‍ത്തിച്ചു. 

 500 ല്‍ പരം ആളുകള്‍ ആസ്വദിച്ച മിസ് മലയാളീ മത്സരത്തിന് അനില്‍ ജനാര്‍ദ്ദനന്‍, ഷിജി മാത്തന്‍, ഷിബി റോയ്, റെയ്‌ന റോക്ക് എന്നിവര്‍ എംസി മാരായി പ്രവര്‍ത്തിച്ചു.
രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍രശ്മി സുരേന്ദ്രന്‍  മിസ് മലയാളി  യുഎസ്എ;  ജൂലിയറ്റ് ജോര്‍ജ് മിസ്  ടീന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക