Image

എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു

Published on 03 May, 2018
എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു

എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. വിജയശതമാനം 97.84 ആണ്. പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളിലൂടെയും ഫലം അറിയാം. 34313 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതല്‍ എറണാകുളം ജില്ലയ്ക്കാണ്. എസ്എസ്എല്‍സി റെഗുലര്‍ 4, 41, 103 പേര്‍ പരീക്ഷയെഴുതി. 4,31, 162 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യതനേടി.

ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും http://keralapareekshabhavan.in,http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പിആര്‍ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്എസ്എല്‍സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്റെ 
ഔദ്യോഗിക വെബ്സൈറ്റില്‍ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക