Image

വിദേശ വനിതയുടെ കൊലപാതകത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Published on 03 May, 2018
വിദേശ വനിതയുടെ കൊലപാതകത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
വിദേശ വനിതയുടെ കൊലപാതകത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവളം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം, മാനഭംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റിലായ രണ്ടു പേര്‍ക്കും കൊലപാതകത്തല്‍ നേരിട്ടു പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവതി കൊല്ലപ്പെട്ടതു കാണാതായ അതേദിവസം തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യുവതിയുടെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക