Image

പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിമ്മി കണിയാലി Published on 03 May, 2018
പ്രവീണ്‍   വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ്  ട്രോഫിക്ക് വേണ്ടിയുള്ള  ഡബിള്‍സ് ബാഡ്മിന്റണ്‍ (ഓപ്പണ്‍) ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും കമ്മിറ്റി കോര്‍ഡിനേറ്റര്‍ ജിതേഷ് ചുങ്കത്തും അറിയിച്ചു.  അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ മത്സരത്തില്‍  പങ്കെടുക്കുന്നതിനാല്‍   ഓപ്പണ്‍ വിഭാഗത്തിലെ ഡ്രോ മെയ് 3  നു തന്നെ പ്രസിദ്ധീകരിക്കും

ഷാംബര്‍ഗിലുള്ള  പ്ലേ ന്‍ െ്രെതവ് ക്ലബ്ബില്‍ വെച്ച് (Play n Thrive , 
81 Remington Rd, Schaumburg, IL 60173) ആണ്  2018 മെയ് 5   ശനി രാവിലെ 8  മണി മുതല്‍  മത്സരങ്ങള്‍ ആരംഭിക്കുക . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച കളിക്കാര്‍ എല്ലാം തന്നെ രജിസ്റ്റര്‍ ചെയ്തുവെന്നത് തികച്ചും പ്രോത്സാഹ ജനകമാണെന്നും മത്സരത്തിന്റെ പ്രാധാന്യം വര്ധിപ്പിക്കുന്നുവെന്നും അവര്‍  അറിയിച്ചു.  3003  ഡോളര്‍ ആണ് മൊത്തം സമ്മാനത്തുക. 

ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രവീണ്‍ വറുഗീസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് തോമസ് ഈരോരിക്കല്‍  മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും . ഓപ്പണ്‍ കൂടാതെ ലേഡീസ്, മിക്‌സഡ്, ജൂനിയേര്‍സ് (15 വയസും അതില്‍ താഴെയും) , സീനിയര്‍സ്  (45 വയസും അതിനു മുകളിലും)  പൂള്‍ ബി , പൂള്‍ സി എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍  നടക്കുന്നതിനാല്‍ തന്നെ ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന ഈ ടൂര്‍ണമെന്റും മറ്റൊരു ജനകീയ സംരംഭമായി  മാറിക്കഴിഞ്ഞു.

ജിതേഷ് ചുങ്കത് (224 522 9157) കോര്‍ഡിനേറ്ററും, ടോമി അമ്പേനാട്ട്, ബിജി സി മാണി,  ഫിലിപ്പ് ആലപ്പാട്ട്, അനീഷ് ആന്റോ,  ഷാബിന്‍ മാത്യൂസ്, എന്നിവര്‍  അംഗങ്ങളുമായ കമ്മിറ്റി ആണ് മത്സരങ്ങള്‍ക്ക് ചുക്കാന്പിടിക്കുന്നതു. നോക്ക് ഔട്ട് സ്‌റ്റേജ് മുതല്‍ പ്രൊഫഷണല്‍ അമ്പയര്‍ മാരായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുക. വിജയികള്‍ക്ക്  ട്രോഫികളും ക്യാഷ് അവാര്‍ഡ് കളും നല്‍കുന്നതായിരിക്കും.

ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു, അച്ചന്കുഞ്ഞു മാത്യു, ചാക്കോ തോമസ് മാറ്റത്തില്‍പറമ്പില്‍ ജേക്കബ് മാത്യു, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, സിമ്പിള്‍ ഫിലിപ്പ്, ജോഷി പുത്തൂരാന്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍, മതിയാസ് പുല്ലാപ്പള്ളി, ഷിബു മുളയാനിക്കുന്നേല്‍ , സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കെട്ട്,  സക്കറിയ ചേലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും 

വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ മത്സരങ്ങള്‍ കാണാന്‍ പ്രവേശനം സൗജന്യം ആയിരിക്കുമെന്നും എല്ലാ മലയാളികളെയും കുടുംബസമേതം  മത്സരങ്ങള്‍ കാണാന്‍ ക്ഷണിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി

പ്രവീണ്‍   വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പ്രവീണ്‍   വറുഗീസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക