Image

വിമാന യാത്രയ്ക്കിടെ കൊല്ലം സ്വദേശിനി മരിച്ചു

Published on 03 May, 2018
വിമാന യാത്രയ്ക്കിടെ കൊല്ലം സ്വദേശിനി മരിച്ചു
കൊല്ലം സ്വദേശിനി വിമാന യാത്രയ്ക്കിടെ മരിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന ഐഷുമ്മബീവി (66) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

ഇന്ന് പുലര്‍ച്ചെ 3.45നായിരുന്നു സംഭവം. യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയെങ്കിലും അവരെ രക്ഷിക്കാനായില്ല. ജിദ്ദയില്‍നിന്നും കൊളംബോയിലേക്ക് പോയ വിമാനമാണ് നെടുന്പാശേരിയില്‍ അടിയന്തരമായി ഇറക്കിയത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്കു മാറ്റി. വിമാനം പിന്നീട് പുലര്‍ച്ചെതന്നെ നെടുന്പാശേരിയില്‍നിന്നും മടങ്ങി. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക