Image

വി.റ്റി. ബാലറാം എം.എല്‍.എ.യ്ക്ക് ഫിലഡല്‍ഫിയായില്‍ മെയ് 11 ന് സ്വീകരണം

സന്തോഷ് അബ്രഹാം Published on 03 May, 2018
വി.റ്റി. ബാലറാം എം.എല്‍.എ.യ്ക്ക് ഫിലഡല്‍ഫിയായില്‍ മെയ് 11 ന് സ്വീകരണം
ഫിലാഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സില്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തൃത്താല എം.എല്‍.എ. ശ്രീ.വി.റ്റി. ബാലറാം ന് മെയ് 11-ാം തീയതി വെള്ളിയാഴ്ച 7.00PMന് സെന്റ് തോമസ് സീറോ മലബാര്‍ (608 Welsh Road, Philadelphia, P.A-19115) പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് സ്വീകരണം നല്‍കുന്നു.

കെ.എസ്.യു പ്രസ്ഥാനത്തില്‍കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശ്രീ.വി.റ്റി.ബാലറാം മികച്ച സംഘാടകന്‍, തികഞ്ഞ ഗാന്ധിയന്‍ എന്നീ നിലകളില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലും കേരളാ ജനതയുടെ മനസ്സിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1977-ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഉം, 2001-ല്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും ആയി തെരഞ്ഞെടുക്കപ്പെട്ടു. 1991-2000 ലും 2006-2007ലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് മെംബറും ആയി പ്രവര്‍ത്തിച്ചു. 2007-2008 ല്‍ കെ.എസ്.യു. മാഗസിനായ കലാശാലയുടെ ചീഫ് എഡിറ്ററായിയും, 2009-2010-ല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. 2011 മുതല്‍ തുടര്‍ച്ചയായി തൃത്താല നിയോജക മണ്ഡലത്തെ കേരളാ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നു.

ആദര്‍ശ രാഷ്ട്രീയത്തിന്റെ നിറകുടമായ അദ്ദേഹം അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവാണ്. കേരളത്തിലെ യുവജനതയുടെ ആശയും ആവേശവും ആയി കോണ്‍ഗ്രസ്സ് നേതാവാണ് ശ്രീ.വി.റ്റി.ബാലറാം. തന്റേതായ വേറിട്ട ശൈലിയില്‍ കൂടി കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ തൃത്താല എം.എല്‍.എ.യുടെ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ ഫിലഡല്‍ഫിയായിലുള്ള മലയാളി സുഹൃത്തുക്കളെയും കോണ്‍ഗ്രസ്സ് അനുഭാവികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കുര്യന്‍ രാജന്‍ (പ്രസിഡന്റ്) 610-328-2008, സന്തോഷ് ഏബ്രഹാം(ജനറല്‍ സെക്രട്ടറി)215 605 6914, ഫിലിപ്പോസ് ചെറിയാന്‍(ട്രഷറാര്‍)- 215 605 7310.

വി.റ്റി. ബാലറാം എം.എല്‍.എ.യ്ക്ക് ഫിലഡല്‍ഫിയായില്‍ മെയ് 11 ന് സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക