Image

നടന്‍ അനീഷ്‌ ജി മേനോന്‌ വാഹനാപകടത്തില്‍ പരിക്ക്‌; അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു

Published on 03 May, 2018
നടന്‍ അനീഷ്‌ ജി മേനോന്‌ വാഹനാപകടത്തില്‍ പരിക്ക്‌; അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു


മലപ്പുറം: നടന്‍ അനീഷ്‌ ജി മേനോന്‌ വാഹനാപകടത്തില്‍ പരിക്കേറ്റു. ചൊവ്വാഴ്‌ച രാവിലെ തൃശൂര്‍ കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്‌ക്ക്‌ സമീപത്ത്‌ വെച്ചായിരുന്നു അപകടം. അനീഷ്‌ സഞ്ചരിച്ചിരുന്ന കാറും കാളച്ചാലില്‍നിന്ന്‌ എടപ്പാള്‍ ഭാഗത്തേക്കുവന്ന പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.

എറണാകുളത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു അപകടം. കൈകള്‍ക്കും കാലിനും പരിക്കേറ്റ അനീഷ്‌ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയ ശേഷം വീട്ടിലേക്ക്‌ മടങ്ങി.

അപകടത്തില്‍ അനീഷ്‌ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട വിവരം അനീഷ്‌ തന്നെയാണ്‌ ഫേസ്‌ബുക്ക്‌ വഴി പങ്ക്‌ വെച്ചത്‌. സീറ്റ്‌ ബെല്‍റ്റും എയര്‍ബാഗും ഉണ്ടായിരുന്നത്‌ കൊണ്ടും, വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ടും മാത്രമാണ്‌ താനിന്നും ജീവിച്ചിരിക്കുന്നതെന്നും അനീഷ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക