Image

ജയരാജും യേശുദാസും അവാര്‍ഡ് സ്വീകരിക്കുന്നതിനെതിരെ ഭാഗ്യലക്ഷ്മി

Published on 03 May, 2018
ജയരാജും യേശുദാസും അവാര്‍ഡ് സ്വീകരിക്കുന്നതിനെതിരെ ഭാഗ്യലക്ഷ്മി

എല്ലായിടത്തും ചതിയും വഞ്ചനയുമുണ്ടാകുമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദേശീയ ചലചിത്ര പുരസ്‌കാരം ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജും ഗായകനുള്ള പുരസ്‌കാരം നേടിയ യേശുദാസും മാറി നില്‍ക്കുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. നാളത്തെ തലമുറയ്ക്ക് വേണ്ടിയാണ് പോരാടുന്നത്. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വൈകീട്ട് നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ നിന്ന് 70 അവാര്‍ഡ് ജേതാക്കള്‍ വിട്ടുനില്‍ക്കും. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവാര്‍ഡ് നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജേതാക്കള്‍ പ്രതിഷേധത്തിലായിരുന്നു. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാറിന്റെ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇതിനിടെയാണ് വിവാദമായ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യേശുദാസും ജയരാജും പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ നടപടിയില്‍ താന്‍ നിസ്സഹായനാണെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക