Image

സഭാമക്കളില്‍ എത്രപേര്‍ വയറു നിറച്ചു ഉണ്ണുന്നുണ്ട്? ബദല്‍ സര്‍വേയുമായി വൈദികന്‍

Published on 03 May, 2018
സഭാമക്കളില്‍ എത്രപേര്‍ വയറു നിറച്ചു ഉണ്ണുന്നുണ്ട്? ബദല്‍ സര്‍വേയുമായി  വൈദികന്‍

കോട്ടയം: സീറോ മലബാര്‍ സഭയില്‍ വിശ്വാസികള്‍ക്കിടയില്‍ നടത്താന്‍ തയ്യാറാക്കിയ സര്‍വേ രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ സഭയ്ക്കുള്ളില്‍ നിന്നു തന്നെ തിരുത്തലുമായി ഒരു വൈദികന്‍. പഞ്ചാബ് ബര്‍ണാലയിലെ 'മിഷനറീസ് സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പസ്‌തോലേറ്റ്' സമൂഹാംഗമായ ഫാ. ജോസ് വള്ളിക്കാട്ടില്‍ ആണ്  ബദല്‍ സര്‍വേയുമായി എത്തിയത്. സഭ എത്തിനോക്കേണ്ടത് വിശ്വാസികളുടെ സ്വകാര്യതയിലേക്കല്ല, അവരുടെ ജീവിതത്തിലേക്കാണെന്നും മാന്യമായി ജീവിക്കാനുള്ള സാഹചര്യം അവര്‍ക്കുണ്ടോ എന്നുമാണെന്ന്  ഫാ. ജോസ് .

ഫാ. ജോസ് വള്ളിക്കാട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സഭയില്‍ ഇപ്പോള്‍ 'സര്‍വേക്കാലം' ആണല്ലോ.'ഒരു ചോദ്യാവലി കിട്ടിയിരുന്നെങ്കില്‍...' എന്ന് ഞാന്‍ ആശിക്കുന്നു. പക്ഷെ താഴെ പറയുന്ന ചോദ്യങ്ങള്‍ അതില്‍ ഉണ്ടാവണം. ചോദ്യാവലി ഇഷ്ടപെട്ടാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതണെ...

1. സഭാമക്കളില്‍ എത്രപേര്‍ വയറു നിറച്ചു ഉണ്ണുന്നുണ്ട്?
2. അവര്‍ എത്ര നേരം ഉണ്ണുന്നു? ഒരുനേരം, രണ്ടുനേരം, മൂന്നു, നാല്, അഞ്ചു, ഒരിക്കലും ഇല്ല.
3. വാര്‍ക്കുന്ന ചോറിന്റെ അളവ് എത്ര? ഉരി, നാഴി, പറ, ഒഴിനാഴി. 
4. പാല്, പ്രോടീന്‍, അന്നജം, കാല്‍സിയം എന്നിവയുടെ വെവ്വേറെ ഉള്ള അളവ് എത്ര?
 5. സഭ കരുതല്‍ വെക്കേണ്ട, സഭാ മക്കള്‍ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങള്‍, ആവര്‍ത്തി, അളവ്.
6. സഭാ മക്കള്‍ക്ക് വീടുണ്ടോ? വീടിനു മേല്‍ക്കൂര ഉണ്ടോ? അത് വാര്‍ക്ക, ഓട്, ഓല, ആകാശം?
7. വീടിന്റെ മുറികളുടെ എണ്ണം? ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു, തറ മാത്രം.
8. വീട്ടിലെ സ്ത്രീകള്‍ക് അര്‍ഹമായ പരിഗണന ഉണ്ടോ?
9. തീരുമാനങ്ങളില്‍ സ്ത്രീകള്‍ പങ്കാളിയാണോ?
10. സഹനത്തെ കുറിച്ച് നിങ്ങളുടെ കാഴ്ചപാട് എന്ത്?
11. സഹനം സ്ത്രീകള്‍ക്കും, അബലര്‍ക്കും മാത്രം മതി.
12. ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ വേറെ വേറെ, 
13. സ്വന്തമായി ഭൂമി ഉള്ളവര്‍ എത്ര?
14. ഭൂമി ഇല്ലാത്തവര്‍ നമ്പൂരി െ്രെകസ്തവരുടെ അടിയാളര്‍ ആയി കഴിയുന്നുണ്ടോ?
15. അവശ (ദളിത്) െ്രെകസ്തവര്‍ സഭയുടെ മുന്‍നിരയില്‍ കഴിയുന്നതെങ്ങനെ?
16. അവശ (ദളിത്) െ്രെകസ്തവര്‍ മുഖ്യധാരയില്‍ നിന്ന് കൂദാശകള്‍ സ്വീകരിക്കുന്നതെങ്ങനെ?
17. സഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം. ധനവാന്മാര്‍, ദരിദ്രര്‍, നമ്പൂരികുടുംബത്തില്‍ പിറന്നവര്‍, അല്ലാത്തവര്‍ എന്നീ വിവരം വേറെ വേറെ.
18. സഭക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും.
19 അധികാരി അടുപ്പില്‍ കാര്യം സാധിക്കുന്നതില്‍ കുഴപ്പം ഉണ്ടോ?
ചോദ്യാവലി സമ്പൂര്‍ണമല്ല... ആവശ്യാനുസരണം ചോദ്യങ്ങള്‍ കൂട്ടാവുന്നതാണ്.

Join WhatsApp News
Catholic faithful 2018-05-03 17:04:04
പെറ്റ് കൂട്ടാന്‍ പെണ്ണുങ്ങളോട്  പറഞ്ഞ പുരോഹിതര്‍ ഇതിനു മറുപടി പറയട്ടെ 
josecheripuram 2018-05-09 20:39:28
The church has gone out of the teachings of Jesus very long time ago.When the church started building huge churches &owning lands,who cares about the poor.I have never met a "PULIAN"priest or a priest who married their sister or brother to a lower cast.It's so easy to talk but difficult to practice.Jesus gave food to the people who listened to him without any collection being taken.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക