Image

കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ ജനവിധി മെയ് അഞ്ചിന് , ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണം

പി. പി. ചെറിയാന്‍ Published on 03 May, 2018
കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ ജനവിധി മെയ് അഞ്ചിന് , ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണം
കൊപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മെയ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും വോട്ടവകാശം വിനിയോഗിച്ച് ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണമെന്നു ബിജുവിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു

പൊതുപ്രവര്‍ത്തനം സമര്‍പ്പിത ജീവിതമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മലയാളി ഐ.ടി വിദഗ്ധന്‍ ബിജു മാത്യു മുഖ്യധാരാ അമേരിക്കരടക്കമുളള കൊപ്പേല്‍ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഇതിനകം ഉറപ്പാക്കിക്കൊണ്ടാണ് ജനവിധി തേടുന്നത്.
ശക്തമായ കൊപ്പേല്‍, സുരക്ഷിതമായ കൊപ്പേല്‍, ഊര്‍ജസ്വലമായ കൊപ്പേല്‍ എന്നതാണ് ബിജുവിന്റെ മുദ്രാവാക്യം.

അമേരിക്കന്‍ രാഷ്ട്രീയ ഭൂമികയില്‍ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുളള ബിജു മാത്യു പൊതു പ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം നിറഞ്ഞ ഏറ്റെടുക്കലാണെന്ന് വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. അടിയുറച്ച ധാര്‍മ്മികതയും അര്‍പ്പണബോധവും ആവശ്യമുളള പൊതുരംഗം സാമൂഹിക നന്മക്കും ജനങ്ങളുടെ ഉന്നതിക്കും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന സേവന മനസ്ഥിതി കൂടിയാണ്.

മാസച്യൂസെറ്റ്സിലെ ബോസ്റ്റണില്‍ നിന്നും ഡാളസിലേക്ക് തട്ടകം മാറ്റിയ ബിജു മാത്യു കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കൊപ്പേല്‍ നിവാസിയാണ്. ഇവിടെത്തിയ കാലം മുതല്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം നിലവില്‍ കൊപ്പേല്‍ റിക്രിയേഷന്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റാണ്. സിറ്റി ബോര്‍ഡില്‍ എട്ടു വര്‍ഷവും പാര്‍ക്സ് & റിക്രിയേഷന്‍ ബോര്‍ഡില്‍ നാലുവര്‍ഷവും പ്രവര്‍ത്തിക്കുകയുണ്ടായി. കോപ്പേല്‍ ലീഡര്‍ഷിപ്പ് സംവിധാനത്തില്‍ ഭാഗമാവുക വഴി സിറ്റിയുടെ വിവിധ വകുപ്പ് തലവന്മാരുമായി അടുത്തിടപെടുകയും സിറ്റി ഭരണത്തിന്റെ ഉളളറകള്‍ മനസിലാ ക്കുകയും ചെയ്തു. കൊപ്പേല്‍ സിറ്റിസണ്‍സ് പോലിസ് അക്കാഡമി ബിരുദധാരിയായ ബിജു അക്കാഡമിയുടെ ആലുംനൈ ഗ്രൂപ്പായ സി.പി.എ.സി അംഗമാണ്. കോപ്പേല്‍ പോലിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ സി.ഒ.പിയില്‍ (സിറ്റിസണ്‍സ് ഓണ്‍ പട്രോള്‍) അംഗത്വം വഴി ജനജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചുളള അറിവു നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. സ്പോര്‍ട്സ്മാന്‍ കൂടിയായ ബിജു മാത്യുവിന് ബാഡ്മിന്റണിലും സൈക്കിളിംഗിലുമാണ് കമ്പം.

ബോസ്റ്റണിലെ സഫോക് യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സും നേടിയ ബിജു മാത്യു ഇരുപതു വര്‍ഷമായി ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഫിസിഷ്യന്‍ അസിസ്റ്റന്റായ ഷിജിയാണ് ഭാര്യ. മൂന്ന് ആണ്‍കുട്ടികളുടെ പിതാവാണ്.
കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ ജനവിധി മെയ് അഞ്ചിന് , ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണം കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ ജനവിധി മെയ് അഞ്ചിന് , ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണം കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ ജനവിധി മെയ് അഞ്ചിന് , ബിജു മാത്യുവിന്റെ വിജയം ഉറപ്പാക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക