Image

വാട്‌സ്‌ ആപ്പ്‌ ഹര്‍ത്താല്‍: പിടിയിലായ മുഖ്യ പ്രതികള്‍ ജാമ്യഹര്‍ജി നല്‍കി

Published on 04 May, 2018
വാട്‌സ്‌ ആപ്പ്‌  ഹര്‍ത്താല്‍: പിടിയിലായ മുഖ്യ പ്രതികള്‍ ജാമ്യഹര്‍ജി നല്‍കി
മലപ്പുറം: വാട്‌സ്‌ ആപ്പ്‌ ഹര്‍ത്താലിന്റെ സൂത്രധാരകരായ പ്രതികള്‍ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ജാമ്യ ഹരജി നല്‍കി. പ്രതികളുടെ മേല്‍ പോക്‌സോ ആക്ട്‌ കൂടി ചുമത്തിയതിനാലാണ്‌ സെഷന്‍സ്‌ കോടതിയില്‍ ഹരജി നല്‍കിയത്‌. കൊല്ലം ഉഴുതക്കുന്ന്‌ അമരാലയം അമര്‍നാഥ്‌ ബൈജു (20), തിരുവന്തപുരം കുന്നംപുഴ നിറക്കകം എം.ജെ.സിറിള്‍(22), നെയ്യാറ്റിന്‍കര വഴുതക്കല്‍ ഇലങ്ങം റോഡില്‍ ഗോകുല്‍ ശേഖര്‍ (21) എന്നിവരാണ്‌ ഹരജി നല്‍കിയത്‌.

 മൂന്നു ഹരജികളും വ്യത്യസ്‌ത അഭിഭാഷകര്‍ മുഖേനയാണ്‌ ഫയല്‍ ചെയ്‌തത്‌. അമര്‍നാഥ്‌ ബൈജൂവിന്റെയും ഗോകുല്‍ ശേഖറിന്റെയും ഹരജി മെയ്‌ നാലിന്‌ കോടതി പരിഗണിക്കും. സിറിളിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതിനായി മെയ്‌ ഏഴിലേക്ക്‌ മാറ്റി.

ജമ്മു കാശ്‌മീരില്‍ എട്ടു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന്‌ നടന്ന ഹര്‍ത്താലിന്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം നടത്തിയ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരായിരുന്ന അഞ്ചംഗ സംഘം  ഏപ്രീല്‍ 21നാണ്‌ അറസ്റ്റിലായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക