Image

ഒരുപകലിനെ സംഗീതസാന്ദ്രമാക്കി സ്വാതിതിരുനാള്‍ സംഗീതോത്സവം.

പ്രസാദ് പി Published on 04 May, 2018
ഒരുപകലിനെ സംഗീതസാന്ദ്രമാക്കി സ്വാതിതിരുനാള്‍ സംഗീതോത്സവം.
ലോസ് ആഞ്ചെലെസ് : സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങളുമായി ഒരു പകല്‍ കൂടി സംഗീതപ്രേമികള്‍ക്കു സമ്മാനിച്ചു ഇരുപത്തിയേഴാമതു സ്വാതിതിരുനാള്‍ ദിനം ലോസ് ആഞ്ചെലെസില്‍ ആഘോഷിച്ചു. കഴിഞ്ഞ ഇരുപത്തിയാറു വര്‍ഷമായി കാലിഫോണിയയിലെ  മലയാളി ആസോസിയേഷനായ  ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) സംഘടിപ്പിക്കാറുള്ള ഈ പരിപാടി, ഭാരതത്തിനുവെളിയില്‍ സ്വാതിതിരുനാള്‍ സ്മരണാര്‍ത്ഥം നടത്തുന്ന ഏറ്റവും വലിയ സംഗീത പരിപാടിയായാണ് സംഗീത പ്രേമികള്‍ കണ്ടുവരുന്നത്, സ്വാതി തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക്കിന്റെ (ശിവം) സഹകരണത്തോടെയായിരുന്നു ഈ വര്‍ഷത്തെ ദിനാഘോഷം.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറോളം  സംഗീതജ്ഞര്‍ പകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിപാടിയില്‍ കീര്‍ത്തങ്ങളും, പദങ്ങളും രാഗമാലികകളും കൊണ്ട് വിസ്മയം തീര്‍ത്തു.  പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചുനടന്ന  രുദ്രാലയം നൃത്തവിദ്യാലത്തിലെ പ്രതിഭകളുടെ നൃത്തവും, സംഗീതജ്ഞന്‍ ഹരിനായരുടെ കച്ചേരിയും നിരവധിപേരെ ആകര്‍ഷിച്ചു. അദ്ദേഹത്തോടൊപ്പം ശങ്കര സുബ്രഹ്മണ്യന്‍ (വയലിന്‍), അര്‍ജുനന്‍ നാരായണന്‍ (മൃദംഗം), ശ്രീനിവാസന്‍ ഗോവിന്ദരാജന്‍ (മൊര്‍സിങ്) എന്നിവരും കച്ചേരിക്കു മാറ്റുകൂട്ടി.   

പന്ത്രണ്ടാമത് രാജ രവിവര്‍മ മെമ്മോറിയല്‍ ചിത്രകലാ മത്സരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും, മത്സരങ്ങളിലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വിവിധ തലങ്ങളില്‍ വിജയികളായവര്‍ക്ക് പ്രശസ്ത ചിത്രകാരി മരിയ  പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ശഷി പട്ടേല്‍, റിയ ദാറ, ഇഷ പട്ടേല്‍, ജൂലിയന്‍ മെല്‍വിന്‍, സഞ്ജന വെങ്കിടകൃഷ്ണ, സിന്‍ഡി സാങ്, റേച്ചല്‍ വാങ്, കരോളിന്‍ വാങ്, അഞ്ജലി ഘോഷ് എന്നിവര്‍ വിവിധ  വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി. ദേവ് നായര്‍, ജന്യ ജഗന്‍, നന്ദന മേനോന്‍, അഞ്ജന നരസിംഹന്‍ എന്നിവരുടെ ചിത്രങ്ങള്‍ കമ്മിറ്റി പുരസ്‌കാരത്തിനും, ഗ്രേസ് സൂ, ദിവ്യ പന്‍വാല എന്നിവരുടെ ചിത്രങ്ങള്‍ കാണികളുടെ പുരസ്‌കാരത്തിനും അര്‍ഹമായി.   
പരിപാടികള്‍  വിജയിപ്പിക്കിന്നതിനു സഹായിച്ച സംഗീത കലാ പ്രേമികള്‍ക്ക് സ്വാതിതിരുനാള്‍ സംഗീതോത്സവ കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. ജയ കൃഷ്ണനും രവിവര്‍മ്മമെമ്മോറിയല്‍ ചെയര്‍മാന്‍ ഡോ.രവി   രാഘവനും നന്ദി അറിയിച്ചു.  ഓം പ്രസിഡണ്ട് രമ നായര്‍ സ്വാഗതമാശംസിച്ച പരിപാടിയില്‍ സെക്രട്ടറി വിനോദ് ബാഹുലേയന്‍ നന്ദി പ്രകാശിപ്പിച്ചു.     

ഒരുപകലിനെ സംഗീതസാന്ദ്രമാക്കി സ്വാതിതിരുനാള്‍ സംഗീതോത്സവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക