Image

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുവിശേഷ യോഗം ഫിലഡല്‍ഫിയയില്‍

ജോബി ജോര്‍ജ് Published on 22 March, 2012
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുവിശേഷ യോഗം ഫിലഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുവിശേഷ സുവിശേഷ യോഗം ഫിലാഡല്‍ഫിയയില്‍ നടക്കുന്നു.

മാര്‍ച്ച് 23 ന് 6.15 ന് സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ (701 Byberry Road) ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ക്‌നാനായ ഭദ്രാസനത്തിന്റെ അഭിവന്ദ്യ ആയുബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത് വചനഘോഷണം നടത്തും.

 തുടര്‍ന്ന് പ്രമുഖ വാഗ്മിയും സുവിശേഷ പ്രസംഗകനുമായ റവ. ഡോ. ഏ.പി. ജോര്‍ജ് പ്രസംഗിയും 24 ശനിയാഴ്ച 6മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് 6.45ന് റവ. ഡീക്കന്‍ ഷെറിള്‍ മത്തായി പ്രസംഗിക്കുന്നതും തുടര്‍ന്ന് 7മണിക്ക് റവ. ഡീക്കന്‍ അജീഷ് പഴയാറ്റ് വചനഘോഷണം നടത്തുന്നതുമാണ്.

വെള്ളിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് ഗായകസംഘം ആലപിക്കുന്ന സുവിശേഷ ഗാനങ്ങളെ തുടര്‍ന്ന് പ്രസംഗം ആരംഭിക്കും.

മാര്‍ച്ച് 24 ശനിയാഴ്ച രാവിലെ 10 മു
ല്‍ 3വരെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ നടക്കുന്ന നോമ്പുകാല യൂത്ത് റിട്രീറ്റില്‍ എല്ലാ യുവതീയുവാക്കളെയും ക്ഷണിക്കുന്നു.

സെന്റ് മേരീസ് ക്‌നാനായ പള്ളി, സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി, സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി, സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സുവിശേഷ യോഗത്തിന്റെ വിജയത്തിന് റവ. ഫാ. ഈ.എം. എബ്രാഹാം, റവ. ഫാ. ജോസ് ഡാനിയേല്‍, റവ. ഫാ. ജോയി ജോണ്‍, റവ. ഫാ. ഡോ. പോള്‍ പറമ്പത്ത്, റവ. ഫാ. ചാക്കോ പുന്നൂസ്, ജോഷി കുറിയാക്കോസ്(സെക്രട്ടറി), ഈ. വി. പൗലൂസ് ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

ഈ സുവിശേഷ യോഗത്തിലേക്ക് ഏവരെയും കര്‍ത്തൃനാമത്തില്‍ സാദരം ക്ഷണിക്കുന്നു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുവിശേഷ യോഗം ഫിലഡല്‍ഫിയയില്‍
ആയുബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത, റവ. ഡോ. ഏ.പി. ജോര്‍ജ്, റവ. ഡീക്കന്‍ അജീഷ് പഴയാറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക