Image

ഡ്യൂപോയിന്റ് (കോരസണ്‍)

Published on 04 May, 2018
ഡ്യൂപോയിന്റ് (കോരസണ്‍)
65 മാത് ദേശീയ സിനിമ പുരസ്കാര ചടങ്ങില്‍ രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് കൊടുക്കാത്തതില്‍ പ്രതിക്ഷേതിച്ചു 65 ഓളം പുരസ്കാര ജേതാക്കള്‍ ചടങ്ങു ബഹിഷ്കരിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇനി രാഷ്രപതിയായി വരുമ്പോഴേ അത് അവരില്‍ നിന്നും സ്വീകരിക്കൂ എന്ന് ചില അടക്കപ്പറച്ചിലുകള്‍!. ഏതായാലും കവടി നിരത്തി ശുഭ മുഹൂര്‍ത്തത്തില്‍ പതിനൊന്നു ഭാഗ്യവാന്മാര്‍ക്കു രാഷ്രപതി അവാര്‍ഡ് നേരിട്ടുനല്‍കി. ഇത്തവണ പതിനൊന്നില്‍ കൂടുതല്‍ രാഷ്രപതി കൊടുത്താല്‍ കേരളത്തിലെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എന്തോ അപകടം ഉണ്ടാകുമെന്നു ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്രേ !!. നോട്ടു പിന്‍വലിച്ചതുപോലെ ഇതും ആരും അറിഞ്ഞിരുന്നില്ല ; അവസാന നിമിഷം അവാര്‍ഡ് ദാനക്കാര്‍, ദീനക്കാരായത് ഗൂഠമായ ഏതോ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചാനലുകള്‍ വിലയിരുത്തുന്നു. സ്മൃതി ഇറാനി എന്താ സ്മൃതി ഇന്ത്യന്‍ എന്ന് പേര് മാറ്റാത്തത് എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. പതിവ് പോലെ അവാര്‍ഡ് ദാനം ആക്ഷേപദാനമായി മാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക