Image

ഫോമാ കണ്‍വന്‍ഷന്‍: ന്യുയോര്‍ക്കിനു വേണ്ടി ഒറ്റക്കെട്ടെന്നു പ്രദീപ് നായര്‍

Published on 04 May, 2018
ഫോമാ കണ്‍വന്‍ഷന്‍: ന്യുയോര്‍ക്കിനു വേണ്ടി ഒറ്റക്കെട്ടെന്നു പ്രദീപ് നായര്‍
ന്യൂയോര്‍ക്ക്: എംപയര്‍ റീജിയനില്‍ നിന്നു ഫോമ പ്രസിഡന്റായി മത്സരിക്കുന്ന ജോണ്‍ സി. വര്‍ഗീസിന്റേയും, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫിന്റേയും പിന്നില്‍ റീജിയനില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും പിന്തുണയുമായി ഉണ്ടെന്നു റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍.

ഇരുവരേയും റീജിയന്‍ നോമിനേറ്റ് ചെയ്തതാണ്. അതിനാല്‍ അവര്‍ക്ക് പിന്തുണ എത്തിക്കാനുള്ള ധാര്‍മിക ബാധ്യതയും അംഗങ്ങള്‍ക്കുള്ളതാണ്. ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ വരണമെന്നത്ഈ മേഖലയിലുള്ളവരുടെയൊക്കെ ചിരകാലാഭിലാഷമാണ്. അത് ഇത്തവണ സാക്ഷാല്ക്കരിക്കപ്പെടുമെന്ന് ഉറപ്പുണ്ട്.
അമ്പതില്‍പ്പരം പേരാണ് റീജണില്‍ നിന്നും ചിക്കാഗോ കണ്‍വന്‍ഷനിലേക്ക് ഫാമിലിയായി രജിസ്റ്റര്‍ ചെയ്തിക്കുന്നത്. റീജന്‍ എത്രമാത്രം സജീവമാണെന്നുള്ളതിന്റെ തെളിവാണിത്.

അതേസമയം മറ്റു പല സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ നഗരങ്ങളില്‍ നിന്നു വിരലിലെണ്ണാവുന്നത്ര പേരെയെങ്കിലും കണ്‍വന്‍ഷനില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ഥികളുടെ അര്‍ഹത നിര്‍ണയിക്കാനുള്ള ഒരു മാര്‍ഗമായി ഇതിനെ കണക്കാക്കാമെന്ന്ഫോമാ നേതാക്കള്‍ തന്നെ എടുത്തു പറഞ്ഞിട്ടുള്ളതാണ്.
പ്രാദേശിക പിന്തുണയില്ലാത്തവരാണോ, ജനപിന്തുണ ഉറപ്പായവരാണോ വിജയിക്കേണ്ടതെന്നാണ് ചിന്തിക്കേണ്ടത്. പ്രാദേസിക പിന്തുണയില്ലാതെ കണ്‍ വന്‍ഷന്‍ നടത്താനോ സംഘടനയെ ശക്തമായി നയിക്കാനോ ആവില്ലെന്നതാണ് സത്യം.

സംഘടനാ രംഗത്ത് വളരെയേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വ്യക്തിയാണ് ജോണ്‍ സി. വര്‍ഗീസ്. ഒരു സുപ്രഭാതത്തില്‍ നേതൃത്വം ആവശ്യപ്പെട്ട് വന്നതല്ല. കഴിവും പ്രാപ്തിയും തെളിയിച്ച പരിചയസമ്പന്നരാണ് നേതൃത്വത്തില്‍ വരേണ്ടത്. പ്രസിഡന്റ് വരുന്ന സ്ഥലത്തുനിന്നു തന്നെ ട്രഷററും വരുന്നതാണ് നല്ലത്. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനും മറ്റും ഇത് സഹായിക്കും. അതുകൊണ്ടാണ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഷിനു ജോസഫിനേയും നോമിനേറ്റ് ചെയ്തത്.

ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ എന്തുകൊണ്ടും അഭികാമ്യമായിരിക്കും. കണ്‍വന്‍ഷനിലെത്തുന്നവര്‍ക്ക് അനന്തമായ സാധ്യകളാണ് നഗരത്തിലുള്ളത്.
റീജിയനില്‍ നിന്നു മറ്റു സ്ഥാനാര്‍ഥികളും ഉള്ളത് മറക്കുന്നില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലിപ്പ് ചെറിയാന്‍, ജോ. സെക്രട്ടറിയായി രേഖാ നായര്‍ ആര്‍.വി.പി ആയി ഗോപിനാഥ കുറുപ്പ് , മോന്‍സി വര്‍ഗീസ്, നാഷനല്‍ കമ്മിറ്റിയിലേക്ക് എ.വി. വര്‍ഗീസ്, ബിജു ഉമ്മന്‍, ഷോളി കുമ്പിളുവേലി, മാത്യു പി. തോമസ് എന്നിവര്‍. ആര്‍.വി.പിയേയും നാഷണല്‍ കമ്മിറ്റി അംഗങ്ങളെയും (രണ്ട് പേര്‍) റീജിയനില്‍ നിന്നുള്ള ഡെലിഗേറ്റുകളാണു തെരെഞ്ഞെടുക്കുന്നത്.

ഇത്തവണ താന്‍ ഒരു സ്ഥാനത്തേക്കും മല്‍സരിക്കുന്നില്ലെന്നു പ്രദീപ് പറഞ്ഞു. പ്രധാന കാരണം സ്ഥിരമായി അധികാരത്തില്‍ തുടരാന്‍ ആഗ്രഹമില്ല എന്നതു കൊണ്ടാണ്. മറ്റുള്ളവര്‍ക്കും അവസരം ലഭിക്കണമല്ലോ. ന്യു യോര്‍ക്കില്‍ കണ്വന്‍ഷന്‍ വരണമെന്ന് മാത്രമണ് ആഗ്രഹം.

ആര്‍.വി.പ് ആയി രണ്ടു വര്‍ഷം കൊണ്ട് പല കാര്യങ്ങളും ചെയ്യാനായി. ബിജു നാരായണനും ഡെല്‍സി നൈനാനും നയിച്ച ഗാനമേളയോടെയായിരുന്നു തുടക്കം. തുടര്‍ന്നു പല പരിപാടികള്‍ നടത്തി. പൊളിറ്റിക്കല്‍ ഫോറത്തിന്റെ റീജിയണല്‍ ചാപ്റ്റര്‍ ഷോളി കുമ്പിളുവേലിയുടെ നേത്രുത്വത്തില്‍ രൂപീകരിച്ചതും നേട്ടമായി.
ക്വീന്‍സില്‍ ഇന്ത്യാ ഡേ പരേഡില്‍ റീജിയണില്‍ നിന്നു സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

പ്രവര്‍ത്തിക്കാന്‍ താല്പര്യവും സമയവും ഉള്ളവര്‍ മാത്രമേ നേത്രു രംഗത്തേക്കു വരാവൂ എന്ന ബെന്നി വാച്ചാച്ചിറയുടെ അഭിപ്രായം തന്നെയണു തനിക്കുമുള്ളത്
ഫോമാ കണ്‍വന്‍ഷന്‍: ന്യുയോര്‍ക്കിനു വേണ്ടി ഒറ്റക്കെട്ടെന്നു പ്രദീപ് നായര്‍
Join WhatsApp News
Dr. Jacob Thomas 2018-05-04 22:27:15
Pradeep is a genuine leader I support 100 percent. 
പന്തളം ബിജു 2018-05-07 01:01:19
കഴിഞ്ഞ തവണ, ന്യൂയോർക്കിൽ ഇപ്പോൾ കൺവൻഷൻ വേണ്ട എന്നു പരസ്യമായി പ്രസ്താവന ഇറക്കിയ വ്യക്തിക്കു വേണ്ടി തന്നെയാണോ പ്രദീപേ ഇത്തവണ ഈ അവസരവാദം. ഈ ഒരു വർഷത്തിനുള്ളിൽ ന്യൂ യോർക്കിൽ പ്രത്യേകമായി എന്തെങ്കിലും സംഭവിച്ചുവോ? ന്യൂയോർക്കിൽ നിന്നുമുള്ള ഒരു സ്ഥാനാർഥിക്കു എതിരെ പ്രവർത്തിച്ചിട്ടു, തൊട്ടടുത്ത വർഷം തന്നെ ന്യൂയോർക്കിൽ നിന്നു തന്നെ ഉള്ള വേറൊരു സ്ഥാനാർഥിയെ ജയിപ്പിച്ചെടുക്കാൻ കാണിക്കുന്ന ഈ ശുഷ്കാന്തിയെയാണ് ഞാൻ അവസരവാദം എന്നു വിശേഷിപ്പിച്ചത്. എന്നിട്ടു ന്യൂയോർക് ഒറ്റക്കെട്ടാണെന്നു താങ്കൾ പറയുന്നതിലെ കാര്യം എത്ര ആലോചിച്ചിട്ടും  ഒട്ടും മനസിലാവുന്നില്ലല്ലോ... സ്തുതിപാടകർക്കു സ്ഥാനലബ്ധി ലാഭേച്ഛയില്ലാതെ പ്രതീക്ഷയ്ക്കാം.
Fomaa lover 2018-05-07 12:20:36
ഫോമായിയില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത ഒരാളേ നേത്രുത്വത്തില്‍ കൊണ്ടുവരാന്‍ കാണിക്കുന്ന യുക്തിയും മനസിലാവുന്നില്ല. അതോ ആര്‍ക്കും കയറി ഇറങ്ങാവുന്ന സ്ഥാനമാണോ അത്? ഇനിപ്രാദേശിക പിന്തുണ എങ്ങനെ? ആരെങ്കിലും അവിടെ അറിയുമോ? എത്ര പേരെ കണ്‍ വന്‍ഷനു കൊണ്ടു പോകുന്നു? ഇതൊന്നും കണക്കിലെടുക്കണ്ടേ?
സംഘടനയേക്കാള്‍ ഭയങ്കരനാണു ഞാനെന്നു പറയുന്ന സ്ഥാനാര്‍ഥികളില്ലേ ബിജു പിന്തുണക്കുന്നവരില്‍?യോഗ്യതയില്ലാത്ത നേത്രുത്വമാണോ വേണ്ടത്?
എന്തിന്, വൈസ് പ്രസിഡന്റായി ബിജു അല്ലായിരുന്നോ കൂടുതല്‍ യോഗ്യനായ സ്ഥാനാര്‍ഥി? എന്നിട്ടും രാഷ്ട്രീയം കളിച്ച് മറ്റൊരാളെ കൊണ്ടു വന്നു.
ഓരോ തെരെഞ്ഞെടുപ്പിലും ഓരോ സാഹചര്യം. അതാണു വിലയിരുത്തേണ്ടത്‌ 
Binoy 2018-06-01 16:23:39
സ്വന്തം റീജിയനിൽ പകുതി പിന്തുണയില്ലാതെ .. ഒരു യൂത്ത് ഫെസ്റ്റിവൽ പോലും നടത്താൻ കപ്പാസിറ്റി ഇല്ലാത്ത.. ഒരു പാവം metro rvp yude പ്രസ്താവനക്ക് എന്ത് വില .. കൺവെൻഷൻ ന്യൂയോര്ക്കില് നടക്കണമെന്ന് .. ന്യൂയോർക്ക്, new jersey ,.. വാഷിംഗ്‌ടൺ, ഫിലാഡൽഫിയ, ന്യൂ ഇംഗ്ലണ്ട് (ബോസ്റ്റൺ) എന്നീ റീജിയൻസ് ആഗ്രഹിക്കുന്നു ..swantham അസോസിയേഷനിൽ നിന്നും 2 ആളെപ്പോലും കൺവെൻഷന് കൊണ്ടുവരാൻ പറ്റാത്ത .., വൈസ് president candidate akan eligible ആയിട്ടും, ഒരു വര്ഷം വുഴുവൻ പ്രവർത്തനം നടത്തിയിട്ടും അത് ഒരു business കാരന്റെ കാല്കീഴില് കൊണ്ട് വച്ചവന്റെ വിഷമം ആയിരിക്കും ... വിഷമിക്കണ്ട മോനെ എല്ലാം ശരിയാകും ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക