Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കൗണ്ട് ഡൗണ്‍ ആരംഭിച്ചു.

അനില്‍ മാത്യൂ Published on 23 March, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കൗണ്ട് ഡൗണ്‍ ആരംഭിച്ചു.
ഡാലസില്‍ മെയ് 25 മുതല്‍ 28 വരെ നടക്കുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ എട്ടാമത്തെ കോണ്‍ഫറന്‍സ് അതിഗംഭീരമായി നടത്തുമെന്ന് കോണ്‍ഫറന്‍സ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

പ്ലനോയിലുള്ള മറിഒട്ട് ഹോട്ടലില്‍ വച്ച് നടക്കുന്ന മൂന്നു ദിവസത്തെ പരിപാടികള്‍ പ്രവാസി മന്ത്രി വയലാര്‍ രവി ഉല്‍ഘാടനം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ ഏലിയാസ്‌കുട്ടി പത്രോസ് അ
ിയിച്ചു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ശ്രീ. കെ. എം. മാണി, കെ.സി. ജോസഫ് എന്നിവരും പരിപാടികളില്‍ സംബന്ധിക്കുമെന്നു കോണ്‍ഫറന്‍സ് സെക്രട്ടറി ഡോക്ടര്‍ വികാസ് നെടുംപിള്ളില്‍ അിയിച്ചു.

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്‌ട്രേഷന്‍ ധാരാളമായി ലഭിച്ചു തുടങ്ങിയതായി കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് അലക്‌സാണ്ടര്‍ അറിയിച്ചു. അമേരിക്കയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ സമ്മേളനം അമേരിക്കയിലെ നിവാസികള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് വലിയ ഒരു അവസരം തന്നെ ആയിരിക്കുമെന്ന് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗോപാല പിള്ള എന്നിവര്‍ അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന പ്രഗല്ഭരായ ബിസിനസ് നേതാക്കളെ കാണാന്‍ അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസ് ഉടമസ്ഥര്‍ക്ക് ഇത് ഒരു വലിയ അവസരമായിരിക്കുമെന്ന് ഗ്ലോബല്‍ കോണ്‍ഫറന്‍സ് സി.എഫ്.ഓ. ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോര്‍ജ് ആഡ്രൂസ് അഭിപ്രായപ്പെട്ടു. ഇതോടു ബന്ധപ്പെട്ടു സജ്ജമാക്കിയിട്ടുള്ള ബിസിനസ് ബൂത്തുകള്‍ ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പലതരത്തിലുള്ള സെമിനാറുകള്‍ ഈ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ് നായര്‍ അ
ിയിച്ചു. വിശദ വിവരങ്ങള്‍ ഉടനെ തന്നെ പബ്ലിഷ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തരത്തിലുള്ള ടാലന്റ് ഷോ മത്സരങ്ങള്‍ കോണ്‍ഫറന്‍സിന് മാറ്റ് കൂട്ടുമെന്നും അതില്‍ പങ്കെടുക്കുന്ന യുവ പ്രതിഭകള്‍ക്ക് ഒരു നേട്ടം തന്നെ ആയിരിക്കുമെന്നും ശ്രീ. ഏലിയാസ് പത്രോസ് അിറയിച്ചു. അതിനുവേണ്ടി ശ്രീ. ഫിലിപ്പ് തോമസ് ചെയര്‍മാനായി ഒരു കമ്മിറ്റി വര്‍ക്ക് ചെയ്യുന്നതായി ശ്രീ. ഏലിയാസ് പറഞ്ഞു.

ടാലന്റ് ഷോയുടെ വിവരങ്ങള്‍ക്ക് കോണ്‍ഫറന്‍സ് വെബസൈറ്റ് www.wmcglobal2012.org വിസിറ്റ് ചെയ്യുവാന്‍ അപേക്ഷിക്കുന്നു. രജിസ്‌ട്രേഷന്‍ ഫോറം വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്നും കമ്മിറ്റി അ
ിയിച്ചു.

വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച മലയാളികളെ അംഗീകരിക്കുവാനായി കോണ്‍ഫറന്‍സ് കമ്മിറ്റി തീരുമാനമെടുത്തതായി ചെയര്‍മാന്‍ വര്‍ഗീസ് മാത്യൂ, ജോണ്‍സണ്‍ തലേചെല്ലോര്‍ അ
ിയിച്ചു. ബിസിനസ്, സയന്‍സ് ആന്‍ഡ് മെഡിസിന്‍, എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മ്യൂസിക്, സാഹിത്യം, എഡ്യൂക്കേഷന്‍ എന്നീ മേഖലകളില്‍ ആയിരിക്കും ജേതാക്കളെ അനുമോദിക്കുക. വെബ് സൈറ്റില്‍ നിന്നും നോമിനേഷന്‍ ഫോം ലഭിക്കുമെന്നും അവര്‍ അിയിച്ചു.

വാര്‍ത്ത അയച്ചത്: അനില്‍ മാത്യൂ(പബ്ലിക്ക് റിലേഷന്‍സ് ചെയര്‍മാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക