Image

കാന്‍സാസില്‍ ഇന്ത്യാക്കാരനെ കൊന്ന മുന്‍ സൈനികനു ജീവ പര്യന്തം ശിക്ഷ

Published on 04 May, 2018
കാന്‍സാസില്‍ ഇന്ത്യാക്കാരനെ കൊന്ന മുന്‍ സൈനികനു ജീവ പര്യന്തം ശിക്ഷ
കാന്‍സാസ്: ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ചിബോട്ലയെ വെടി വച്ചു കൊന്ന കേസില്‍കേസിലാണ് യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ടണിന് (52) ജീവപര്യന്തം ശിക്ഷ.. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ശ്രീനിവാസിന്റെ ഒപ്പമുണ്ടായിരുന്നസുഹൃത്ത് അലോക് മദസാനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 165 മാസം തടവുംഇയാള്‍ അനുഭവിക്കണം.
വൈകിട്ട് ബാറില്‍ ഇരിക്കുകയായിരുന്ന ഇവരോട് 'ഗെറ്റ് ഔട്ട് ഓഫ് മൈ കണ്ട്രി' എന്നാക്രോശിച്ച് വെടി വയ്ക്കുകയായിരുന്നു.
ഇവരെ സഹായിക്കാനെത്തിയ ഇയാന്‍ ഗ്രില്ലോട്ടിനും പരുക്കേറ്റു. ഇയാളേ ഇന്ത്യന്‍ സമൂഹം ഹീറോ ആയി ആദരിക്കുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക