Image

അപൂര്‍വ നേട്ടം, ഗോവിന്ദ് പ്രഭാകര്‍ 2018 ജൂനിയര്‍ വാഴ്‌സിറ്റി നാഷണല്‍ ഹിസ്റ്ററി ബീ ചാമ്പ്യന്‍.

Published on 05 May, 2018
അപൂര്‍വ നേട്ടം, ഗോവിന്ദ് പ്രഭാകര്‍ 2018 ജൂനിയര്‍ വാഴ്‌സിറ്റി നാഷണല്‍ ഹിസ്റ്ററി ബീ  ചാമ്പ്യന്‍.
ഏപ്രില്‍ 27 - 29 വരെ വാഷിംഗ്ടണ്‍ ഡി സിയില്‍ നടന്ന ഈ വര്‍ഷത്തെ നാഷണല്‍ ഹിസ്റ്ററി ബീ  ചാമ്പ്യന്‍ഷിപ്പില്‍ ചിക്കാഗോ സ്റ്റീവന്‍സണ്‍ ഹൈ സ്‌കൂളില്‍ നിന്നുള്ള ഗോവിന്ദ് പ്രഭാകര്‍ ഒന്നാം സ്ഥാനം നേടി ചരിത്ര നേട്ടത്തിനുടമയായി. വെസ്റ്റ് വെര്‍ജിനിയയില്‍ നിന്നുള്ള വാള്‍ക്കര്‍ കോംബ്‌സ് രണ്ടാം സ്ഥാനവും, ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഡീന്‍ ആഹനൗ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യമായി ആണ് ഇന്ത്യന്‍ വംശജനായ ഒരാള്‍ നാഷണല്‍ ഹിസ്റ്ററി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതായി എത്തുന്നത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ജയിച്ചു വന്ന 240 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിന്തള്ളിയാണ് ഗോവിന്ദ് ഈ നേട്ടം  കരസ്ഥമാക്കിയത്. 

 നോര്‍ത്ത് അമേരിക്കയിലെ മലയാളീ   സമൂഹത്തിനാകെ അഭിമാനം ആണ് ഗോവിന്ദിന്റെ ഈ ചരിത്ര നേട്ടം എന്ന്  ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നോര്‍ത്ത് അമേരിക്കയില്‍ ജനിച്ചു വളരുന്ന ഇന്ത്യന്‍ വേരുകളുള്ള പുതിയ തലമുറയ്ക്ക്  മാതൃക ആവുന്ന നേട്ടം ആണിത്. ഭാരതീയ ദര്‍ശനങ്ങളില്‍ അടിയുറച്ച സമഗ്രമായ അറിവുകളുടെ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്ക് ഗോവിന്ദ് ഒരു പ്രചോദനമാവട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 12ന്  ഗീതാമണ്ഡലം സെന്റ്ററില്‍ വെച്ച് സംഘടനയുടെ  യൂത്ത് വിങ്ങിന്റെ പ്രവര്‍ത്തകന്‍  കൂടിയായ ഗോവിന്ദിനെ ആദരിക്കുമെന്ന് ശ്രീ ജയ് ചന്ദ്രന്‍ അറിയിച്ചു. ചിക്കാഗോയില്‍ താമസിക്കുന്ന ആനന്ദ് പ്രഭാകറും  സിന്ധു നായരും  ആണ് ഗോവിന്ദിന്റെ മാതാപിതാക്കള്‍. കെ എച് എന്‍ എ യുടെയും ഗീതാമണ്ഡലത്തിന്റെയും സജീവ പ്രവര്‍ത്തകനും പ്രതിനിധി സഭയിലെ  അംഗവുമായ   ശ്രീ ആനന്ദ് പ്രഭാകര്‍ നോര്‍ത്ത് അമേരിക്കയിലെ ഹൈന്ദവ ആത്മീയ മേഖലയിലെ സജീവ സാന്നിധ്യം ആണ്.
 

  ഗോവിന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ സ്റ്റീവന്‍സണ്‍ ഹൈസ്‌കൂള്‍, ജൂനിയര്‍ വാഴ്‌സിറ്റി നാഷണല്‍ ഹിസ്റ്ററി ടീം ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാ നവും  കരസ്ഥമാക്കിയിരുന്നു.  ഇല്ലിനോയില്‍ നിന്നുള്ള ഒരു സ്‌കൂള്‍ ടീം നാഷണല്‍ ഹിസ്റ്ററി മത്സരത്തില്‍ ഒന്നാമതെ ത്തുന്നതും ചരിത്രത്തിലാദ്യം. ഇതോടൊപ്പം നടന്ന, യു എസ്സ് ഹിസ്റ്ററി മത്സരത്തിലും ഗോവിന്ദ് പ്രഭാകര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018 നാഷണല്‍ ടൂര്‍ണമെന്റിലെ 'എം വി പി' (മോസ്റ്റ് വാല്യൂബിള്‍ പ്ലയെര്‍) ആയി ഗോവിന്ദ് പ്രഭാകറിനെ തിരഞ്ഞെടുത്തു.  കൂടാതെ 2018 ല്‍  'ഇന്റര്‍നാഷണല്‍ ജൂനിയര്‍ വാഴ്‌സിറ്റി നാഷണല്‍ ഹിസ്റ്ററി ബീയില്‍' അമേരിക്കയെ പ്രതിനിധികരിച്ച് ഗോവിന്ദ് പ്രഭാകര്‍,  ബെര്‍ലിനില്‍ (ജര്‍മ്മനീ)  മത്സരിക്കും. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

അപൂര്‍വ നേട്ടം, ഗോവിന്ദ് പ്രഭാകര്‍ 2018 ജൂനിയര്‍ വാഴ്‌സിറ്റി നാഷണല്‍ ഹിസ്റ്ററി ബീ  ചാമ്പ്യന്‍.അപൂര്‍വ നേട്ടം, ഗോവിന്ദ് പ്രഭാകര്‍ 2018 ജൂനിയര്‍ വാഴ്‌സിറ്റി നാഷണല്‍ ഹിസ്റ്ററി ബീ  ചാമ്പ്യന്‍.അപൂര്‍വ നേട്ടം, ഗോവിന്ദ് പ്രഭാകര്‍ 2018 ജൂനിയര്‍ വാഴ്‌സിറ്റി നാഷണല്‍ ഹിസ്റ്ററി ബീ  ചാമ്പ്യന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക