Image

വി.റ്റി.ബല്‍റാം എം.എല്‍.എ.യ്ക്കു ഹൂസ്റ്റണില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

ജോയി തുമ്പമണ്‍ Published on 05 May, 2018
വി.റ്റി.ബല്‍റാം എം.എല്‍.എ.യ്ക്കു ഹൂസ്റ്റണില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
ഹൂസ്റ്റണ്‍: അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ വച്ചു നടക്കുന്ന ഇന്ത്യാപ്രസ്‌ക്ലബ് ഓഫ് അമേരിക്കയുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുവാനായി എത്തിയ വി.റ്റി. ബല്‍റാം എം.എല്‍.എയ്ക്കു ഹൂസ്റ്റണ്‍ ബുഷ് ഇന്റ്‌റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വച്ചു ഹൃദ്യമായ സ്വീകരണം നല്‍കി. ഹൂസ്റ്റണ്‍ ഇന്ത്യാ പ്രസ്സ് ഭാരവാഹികളും അംഗങ്ങളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മെയ് 6നു വൈകീട്ട് 5 മണിയ്ക്കു മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ആഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്തു അമേരിക്കയുടെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ 2018, 2019 എന്നീ വര്‍ഷങ്ങളുടെ ഔപചാരികമായ ഉല്‍ഘാടനം വി.റ്റി.ബല്‍റാം നിര്‍വഹിക്കും.

സ്വീകരണ ചടങ്ങില്‍ ഡോ.ജോര്‍ജ്ജ് കാക്കനാട് പ്രസിഡന്റ് ഇലക്ട്, അനില്‍ ആര്‍മുള നാഷ്ണല്‍ ജോയിന്റ് സെക്രട്ടറി, ജോയി തുമ്പമണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഫിന്നി രാജു ഹൂസ്റ്റണ്‍ ട്രഷറര്‍, ജിജു കുളങ്ങര എക്‌സിക്യൂട്ടീവ് കമ്മറ്റി.



വി.റ്റി.ബല്‍റാം എം.എല്‍.എ.യ്ക്കു ഹൂസ്റ്റണില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക