Image

ലോകത്ത് ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് ഇന്ത്യയില്‍

ജോര്‍ജ് ജോണ്‍ Published on 05 May, 2018
ലോകത്ത് ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് ഇന്ത്യയില്‍
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്ത് ഏറ്റവുമധികം വിദേശത്തുള്ള പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യക്ക്. പ്രവാസികളില്‍ നിന്ന് 69 ബില്യണ്‍ ഡോളറാണ് ഇന്ത്യക്ക് ഒരു വര്‍ഷം ലഭിക്കുന്നത്.  ചൈനയാണ് രണ്ടാം സ്ഥാനത്ത് (64 ബില്യണ്‍ ഡോളര്‍), ഫിലിപ്പൈന്‍സ് (33 ബില്യണ്‍ ഡോളര്), ലോകത്താകെ ഇത്തരത്തില്‍ പണമടക്കുന്നതില്‍ ഏഴ് ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ലോകബാങ്ക് പറയുന്നു. 2016 ല്‍ 573 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2017 ല്‍ 613 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ലോകത്തെ എണ്ണവിലയിലെ വര്‍ദ്ധനവും യൂറോയുടേയും റൂബിളിന്റേയും മൂല്യം ഉയര്‍ന്നതും ഇതിന് കാരണമായിട്ടുണ്ട് എന്ന് ലോകബാങ്ക് പറയുന്നു. ലോക ബാങ്ക് റിപ്പോര്‍ട്ടിലെ കുടിയേറ്റവും വികസനവും എന്ന ഭാഗത്താണ് ഇത് പറയുന്നത്.
2018 ല്‍ ഇന്ത്യയിലേക്ക് പണമയയ്ക്കുന്നതില്‍ 4.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാവും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗോള തലത്തിലും പ്രവാസി പണ വിനിമയത്തില് 4.6 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടാകുമെന്ന് ലോക ബാങ്ക് പറയുന്നു. യുഎഇ യില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതില്‍ 35.2 ശതമാനവും ഇന്ത്യയിലേക്കാണ്. 

ലോകത്ത് ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് ഇന്ത്യയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക