Image

തോമസ് കെ തോമസ് ഓ .സി. എസ് .ടി .എ റീജിയണല്‍ ഡയറക്ടറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ജെയ്സണ്‍ മാത്യു Published on 05 May, 2018
തോമസ് കെ തോമസ് ഓ .സി. എസ് .ടി .എ  റീജിയണല്‍ ഡയറക്ടറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ടൊറോന്റോ : ഒന്റാരിയോ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ (ഓ .സി. എസ് .ടി .എ) ഡെഫറിന്‍ -പീല്‍ റീജിയണല്‍ ഡയറക്ടറായി തോമസ് കെ തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു 

ബ്രൂസ് -ഗ്രേ കാത്തലിക് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയ ബിവേര്‍ലി എക്കെന്‍സ് വൈലര്‍ (Beverley Eckensweiler ) ഓ . സി. എസ് .ടി .എ - യുടെ പ്രസിഡന്റായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ക്ലാരിങ്ങ്ടണ്‍ കാത്തലിക് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയ മിഷേല്‍ ഗ്രിപ്‌സ്മ (Michelle Griepsma)യാണ് വൈസ് പ്രസിഡണ്ട് .

 ഡെഫറിന്‍ -പീല്‍ റീജിയണല്‍ ഡയറക്ടറായി തോമസ് തെരഞ്ഞെടുക്കപ്പെടുന്നത് ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ്. ഏപ്രില്‍ 27 -ന് നടന്ന ഒന്റാരിയോയിലെ ട്രസ്റ്റിമാരുടെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്.

1930 -ല്‍ രൂപം കൊണ്ട ഒന്റാരിയോ കാത്തലിക് സ്‌കൂള്‍ ട്രസ്റ്റീസ് അസോസിയേഷന്‍ 1300 സ്‌കൂളുകളിലായി ഏകദേശം 550,000 വിദ്യാര്‍ത്ഥികളെയും 34, 000 അധ്യാപകരെയും പ്രതിനിധീകരിക്കുന്നു . ഒന്റാരിയോയില്‍ 29 കാത്തലിക്ക് ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡുകളിലായി എല്ലാ നാല് വര്‍ഷം തോറും 237 ട്രസ്റ്റിമാരെയാണ് തെരഞ്ഞെടുക്കുന്നത് . ഈ ട്രസ്റ്റിമാരുടെ അസോസിയേഷനിലെ റീജിയണല്‍ ഡയറക്ട്‌റായുള്ള തോമസിന്റെ സ്ഥാനലബ്ധി മലയാളികള്‍ക്ക് തികച്ചും അഭിമാനിക്കാവുന്നതാണ് .

കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി , മുന്‍ ഫൊക്കാന പ്രസിഡണ്ട്, കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ഫോമാ കാനഡ റീജിയണല്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി നിലകളില്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന തോമസ് , കാനഡയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലും സജീവമാണ്.
Join WhatsApp News
Thomas T Oommen 2018-05-06 17:42:28
Congratulations Mr. Thomas K Thomas

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക