Image

റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് രചകള്‍ സ്വീകരിക്കുന്ന തീയതി നീട്ടി

രാജു ഏബ്രഹാം Published on 23 March, 2012
റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് രചകള്‍ സ്വീകരിക്കുന്ന തീയതി നീട്ടി
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഈ വര്‍ഷത്തേക്കുള്ള അവാര്‍ഡിനു രചനകള്‍ സ്വീകരിക്കുന്ന തീയതി ഏപ്രില്‍ 15 വരെ നീട്ടിയതായി ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡായിലുമുള്ള പെന്തക്കോസ്ത് എഴുത്തുകാരുടെയും വാര്‍ത്താമാധ്യമ പ്രവര്‍ത്തകരുടെയും ഏക ഐക്യവേദിയാണ് കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം. ലേഖനം, കവിത, പുസ്തകം, ഗാനരചന, ചെറുകഥ, ഭാവന, ന്യൂസ് ഫീച്ചര്‍ എന്നീ മേഖലകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും വിഭാഗങ്ങളില്‍ താലന്തുകള്‍ തെളിയിച്ചവര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്.

2011 ല്‍ എഴുതി പ്രസിദ്ധീകരിച്ച കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പുസ്തകങ്ങളും സിഡികളും അയക്കുന്നവര്‍ മൂന്നു കോപ്പികള്‍ അയച്ചിരിക്കണം. നിലവിലുള്ള എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ നിശ്ചയിക്കുന്ന ഒരു പാനലായിരിക്കും അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഭാരവാഹികളുടെയും ജഡ്ജസിന്റെയും തീരുമാനം അന്തിമമായിരിക്കും. സാഹിത്യ രചനകള്‍ അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍, മെമ്പര്‍ഷിപ്പ് ഫോം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ താഴെ കാണുന്ന അഡ്രസില്‍ ഏപ്രില്‍ 15നകം ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്. 2012 ജൂലൈ മാസത്തില്‍ കാനഡായില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്കും മെമ്പര്‍ഷിപ്പ് ഫോമിനും www.pcnak.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ kpwfusa@yahoo.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക.

വിലാസം
RAJU PONNOLILl(Secretary)
14752 CABLESHIRE WAY,
ORLANDO,FLORIDA-32824

റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് രചകള്‍ സ്വീകരിക്കുന്ന തീയതി നീട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക