Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-9: ഏബ്രഹാം തെക്കേമുറി)

Published on 05 May, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-9: ഏബ്രഹാം തെക്കേമുറി)
ഈവാഞ്ചലിസ്റ്റ് ആര്‍. എസു്. കെയുടെ മദ്രാസിലുള്ള താവളത്തില്‍ പുത്തന്‍ കാസറ്റുകളുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ഗാനരചയിതാക്കള്‍, മ്യൂസിക് ഡയറക്ടര്‍മാര്‍, ഈണക്കാര്‍, താളക്കാര്‍ എന്നുവേണ്ട സ്വര്‍ക്ഷത്തിലെ ആരാധനാക്രമം തിട്ടപ്പെടുത്തുന്ന ചട്ടക്കൂട്ടിലാണെല്ലാവരും. പാപിയുടെ രക്ഷയോ, അതോ രക്ഷിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നവരുടെ ആത്മസംതൃപ്തിയോ എന്താണിവരുടെ ലക്ഷ്യം?
അപരിചിതമായ മുഖഭാവത്തോടെ ഒരു പഴയ ബൈബിളും മാറത്തടുക്കിപ്പിടിച്ചു് മുഷിഞ്ഞ വേഷത്തില്‍ കയറിച്ചെന്ന വൃദ്ധന്റെ നേര്‍ക്കു് എല്ലാവരുടെയും നോട്ടങ്ങള്‍ തറെച്ചു.
ആ നോട്ടങ്ങളെ വകവയ്ക്കാതെ ആ വയോവൃദ്ധന്‍ നാലുപാടും കണ്ണോടിച്ചു. പുറകിലത്തെ വാതില്‍ക്കല്‍ ചുരുട്ടിന്റെ പുകയില്‍ നിര്‍വൃതി കൊണ്ടിരുന്നുകൊണ്ടു് ഈണം പകരുന്ന ദൈവദാസന്‍. ബ്ലൂ ജീന്‍സിന്റെ നരച്ചഭംഗിയില്‍ ജ്വലിച്ചു നില്‍ക്കുന്ന തരുണികളായ ചില ഗാനകോകിലങ്ങള്‍. ഗിത്താറിന്റെ കമ്പിയില്‍ തടവി നിര്‍വൃതിയില്‍ അലിഞ്ഞിരിക്കുന്ന ചുരുക്കം അല്‍പകലാജ്ഞാനികള്‍. പൊതുവേ ആര്‍ഭാടത്തിന്റെ അതിര്‍വരമ്പുകള്‍ കടത്തിവെട്ടിയിരിക്കുന്ന കുറെ യുവഹൃദയങ്ങള്‍. പേരും പെരുമയും ലക്ഷ്യമാക്കി ഭരക്ഷാവാഹനത്തില്‍’ ചാടിക്കയറിയവര്‍. ആത്മാവിന്റെ രക്ഷ ആദായസൂത്രമാക്കി വാണിഭം നടത്തുന്നവര്‍..
ഭതാങ്ങളാരാണു്? എന്ത്യേ ഇവിടേയ്ക്കു്?’ ആര്‍. എസു്. കെ. ചോദിച്ചു.
ഭഞാനാണു് നല്ലമുട്ടം കീവറീതു്. കാലഹരണപ്പെട്ട ദൈവവിളിയുടെ അവസാനകണ്ണി.’
ആര്‍ക്കുമാര്‍ക്കും ഒന്നും മനസ്സിലായില്ല. അവര്‍ തമ്മില്‍ തമ്മില്‍ നോക്കി നിന്നതു മാത്രം.
ഭകുഞ്ഞുങ്ങളേ ഗാനം, അതു് ആത്മാവിന്റെ സംഗീതമാണു്. അതിന്റെ ഉദയം ഹൃദയത്തിന്റെ വിശാലതയില്‍ നിന്നാണു്. അതിന്റെ നിലനില്‍പ്പു് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധത്തില്‍ മാത്രമാണു്. പരിജ്ഞാനത്തിലൂടെ എഴുതുകയല്ല, അന്ഭവത്തിലൂടെ പാടുന്ന പാട്ടുകള്‍ പിന്‍തലമുറ പാടി ആനന്ദിക്കും.സംഗീതം അതു സ്വര്‍ക്ഷീയമാണു്. അതിന്റെ താളം ഹൃദയത്തിന്റെയും. അതു് ഈ ഭൂതലത്തില്‍ എന്നേക്കുമായി നിലനില്‍ക്കുകയാണു്. സൃഷ്ടി സൃഷ്ടിതാവിനെ സ്തുതിക്കുന്നതാണു് ഗീതങ്ങള്‍. അല്ലാതെ പദങ്ങള്‍ മാറ്റിയെഴുതി അത്വാധുനികത്വത്തിന്റെ ഈണം പകര്‍ന്നു് ഒരു വിപ്രസുഖം കാഴ്ച വയ്ക്കുന്നതല്ല.’ കീവറീച്ചന്‍ പറഞ്ഞുനിര്‍ത്തി.
ഭതാങ്കള്‍ വല്ല ഗാനങ്ങളും രചിച്ചിട്ടുണ്ടോ?’ ആര്‍. എസു്. കെ. ചോദിച്ചു.
ഭഉണ്ടു്. നിരവധി. ഞാന്‍ രചിച്ചതല്ല, എന്നെ നിലനിര്‍ത്തിയ വികാരങ്ങളാണവ.
അഴലേറും ജീവിത മരുവില്‍. . . . നീ തളരുകയോ ഇനി സഹജേ?
നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍. . .കണ്ണിന്‍ മണിപോലെ കാത്തീടുമേ !’
കീവറീച്ചന്റെ നാലുവരി പാട്ടുകേട്ട അത്യാധുനികര്‍ പുച്ഛഭാവത്തില്‍ തലയാട്ടി.
ഭഇതിലെന്തേ സംഗീതം? ഗിത്താറിസ്റ്റു് ചോദിച്ചു.
ഭഎസു്. കെ. സാറേ അതിയാനെ പറഞ്ഞുവിടുക. മൈക്കിള്‍ ജാക്‌സന്റെ ലെയ്റ്റസ്റ്റു് എന്റെ നാവില്‍ നിന്നു മുട്ടുകയാണു്..’ കീ ബോഡിന്റെ കട്ടയില്‍ വിരലുകളോടിച്ചു് ഒരു ഫ്രഞ്ചുതാടിക്കാരന്‍ ഉണര്‍ത്തിച്ചു.
ഭസാറെ എന്റെ കൈയ്യില്‍ ഭ കന്നട’ രാഗത്തില്‍ ഒരു ശാസ്ത്രീയ സംഗീതം ഉണ്ടു്.മാത്രമല്ല ഇറങ്ങാന്‍ പോകുന്ന “മഞ്ചാടിക്കുന്നിലെ മാമാങ്കങ്ങള്‍’ എന്ന സിനിമയിലെ ഹിറ്റു് ഗാനത്തോടു് കിടപിടിക്കുന്ന ഒരു നല്ല ഗാനം ഇതാ കേട്ടോളൂ.’ സെന്‍ട്രല്‍ പാസ്റ്ററുടെ കൊച്ചുമകനായ ഇടത്തെ കാതില്‍ കരിയാപ്പിലക്കുണുക്കു് അണിഞ്ഞ അമേരിക്കന്‍ പ്രൊഡക്ഷന്‍ പാടാന്‍ തുടങ്ങി.
രംഗം ചൂടുപിടിക്കുന്നതു കണ്ട കീവറീച്ചന്‍ പതുക്കെ പുറത്തേക്കിറങ്ങി. വിദ്വാന്‍ കുട്ടിയച്ചനെയും, മോശവത്‌സലത്തെയും, സാധു കൊച്ചുകുഞ്ഞുപദേശിയും അവരുടെ ഗാനങ്ങളും അയാളുടെ മനോമുകുരത്തില്‍ നിഴലിച്ചു നിന്നു.
റെയില്‍വേ സ്‌റ്റേഷനെ ലക്ഷ്യമാക്കി നടന്നു. വാര്‍ദ്ധ്യക്യത്താല്‍ കൂനിയ നടുവിനെ ഗണ്യമാക്കാതെ. ആ യാത്രയില്‍ പലതും ഓര്‍മ്മിക്കാന്ണ്ടായിരുന്നു. കഴിഞ്ഞ എണ്‍പതു വര്‍ഷമായി താന്‍ ഈ ലോകം കാണുന്നു. മൗണ്ടു് ബാറ്റനെയും, ജവഹര്‍ലാലിനെയും, മഹാത്മാഗാന്ധിയെയും കണ്ടു. ചെറ്റപ്പുരയും, ഓലപ്പുരയും, ഓടുമേഞ്ഞതും, കോണ്‍ക്രീറ്റിട്ടതും എന്നിങ്ങനെ ഇന്നത്തെ ഉത്തംഗഗോപുരങ്ങള്‍ വരെ കണ്ടു. എന്തെല്ലാം അന്ഭവങ്ങള്‍. . . . . . .
ക്ഷിപ്രസുഖത്തിന്് അടിമകളായ , വിദ്യാസമ്പന്നരായ ,മന്ഷ്യത്വമെന്തെന്നു അറിയാത്തവര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളിലൂടെ മതവൈരാഗ്യം ഉടലെടുത്തു് മന്ഷ്യത്വം നഷ്ടപ്പെട്ട ഈ ഭൂമുഖത്തു നിന്നു് എന്റെ ആത്മാവേ! എന്നാണു നീ വിടപറയുക. ഭഎന്റെ ആത്മാവേ! നീയുള്ളില്‍ വിഷാദിച്ചു ഞരങ്ങുന്നതെന്തു്? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക.’ വികാരങ്ങള്‍ മനസിനെ മദിച്ചപ്പോള്‍ ആത്മാവു് ഉച്ചരിപ്പാന്‍ കൊടുത്ത ഗാനശലകങ്ങളും മൂളി ആ വയോവൃദ്ധന്‍ തെരുവകള്‍ പിന്നിട്ടു.
ന്മ * * * * *
ഈ ലോകമാകുന്ന മഹാസാഗരത്തിലെ ഒരു മോക്ഷപുരമായ മദ്രാസില്‍ നിരവധി കാസറ്റുകള്‍ റിക്കാര്‍ഡു് ചെയ്യപ്പെട്ടു. അതിനെ കിടപിടിക്കുന്ന കാസറ്റുകള്‍ കേരളത്തിലും ഉദയം ചെയ്തു. മൈക്കിള്‍ ജാക്‌സന്റെയും മഡോണയുടെയും വിചിത്രഭാവങ്ങള്‍ ആത്മീയലോകത്തു പുനരാവര്‍ത്തിക്കപ്പെട്ടു.
അത്ഭുതരോഗശാന്തി എവിടെയും. ആത്മീയ നേതാക്കന്മാര്‍ പെരുകി. വിറ്റഴിക്കപ്പെടുന്ന. കാസറ്റിലൂടെ സ്വര്‍ക്ഷലോകം നേടാന്‍ ജനങ്ങള്‍ ഉത്‌സാഹഭരിതരായി. യുവജനങ്ങള്‍ നെടുവീര്‍പ്പിട്ടു. ഭഗവത് ഗീതയോ, ബൈബിളോ, ഖുറാനോ ഏതാണു് ശാന്തിമാര്‍ക്ഷം? എവിടെയാണു ശാന്തി?
എല്ലാ മതങ്ങളും ഒരുപോല്‍ അന്ശാസിക്കുന്നു മരണശേഷം ഒരു നിത്യതയുണ്ടെന്നു് . ലൈംഗികപാപമെന്നതാണു് മതങ്ങളുടെയും മതഗ്രന്ഥങ്ങളുടെയും നിലനില്‍പ്പു്. എന്താണിതിലെ യാഥാര്‍ത്ഥ്യം? ഇഷ്ടപ്പെടുന്ന ഹൃദയങ്ങളെ തമ്മില്‍ അകറ്റുന്ന ഒരു ശുദ്ധമന്ത്രമല്ലേ ഈ മതങ്ങള്‍? സ്വാതന്ത്ര്യത്തിനൊരു വിലങ്ങുതടി. ജീവിതം എല്ലാംകൊണ്ടും ആത്മീയമായും ശാരീരികമായും മുരടിച്ചുവെന്നു തോന്നുകയാല്‍ ആത്മഹത്യാ നിരക്കേറി.
ദൈനംദിന ഉപഭോഗ വസ്തുക്കളില്‍ കലര്‍ന്നിരിക്കുന്ന മായങ്ങളിലൂടെ മന്ഷ്യരുടെ ലൈംഗീകതൃഷ്ണ വര്‍ദ്ധിച്ചു. ബന്ധങ്ങള്‍ വെറും ബന്ധനങ്ങളായി. ഇണചേരല്‍ മാത്രമാണു് ജീവിതത്തിന്റെ ലക്ഷ്യമെന്ന ചിന്തയ്ക്കു് മുന്‍തൂക്കം എവിടെയും. മദ്യാസക്തിയില്‍ കുറ്റബോധമറ്റു വീഴുന്നു. പെണ്‍വാണിഭത്തിന് വളര്‍ച്ച എല്ലായിടത്തും.
മതങ്ങളെ വളര്‍ത്താന്‍ മതാദ്ധക്ഷ്യന്മാര്‍ മാര്‍ക്ഷങ്ങള്‍ ആരാഞ്ഞു. മതത്തിന്റെ വിഷമുള്ളുകള്‍ ഭതെരുവുയുദ്ധം’ ആരംഭിച്ചപ്പോള്‍ ഭമതസൗഹൃദ’മെന്ന തുറുപ്പു്ശീട്ടു് ഇറക്കി നേതാക്കന്മാര്‍ നിലനില്‍പ്പു് ഉറപ്പിച്ചു. മുസലിയാരും, ബിഷപ്പും, മേല്‍ശാന്തിയുമൊന്നിച്ചു് അരമനയില്‍ തിന്നുകുടിച്ചുപുളെച്ചു. പൊതുജനം തെരുവീഥിയില്‍ കത്തികള്‍ കൊണ്ടു് കഴുത്തറുത്തു് സായൂജ്യം നേടി. അയോദ്ധ്യയില്‍ ആളനങ്ങിയാല്‍ തിരുവനന്തപുരത്തു് തലകൊയ്യുമെന്ന അവസ്ഥ വന്നു.
ഭഎന്താ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കി ബി. ജെ. പി. അധികാരത്തില്‍ തുടരാനുള്ള പുറപ്പാടാ?’ ദിനപ്പത്രം വായിച്ചുകൊണ്ടിരുന്ന പുനലൂരാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
ഭഹിന്ദുവിനല്ലേയിവിടെ മജോരിറ്റി. പിന്നെന്തുകൊണ്ടു് അവര്‍ക്കു് ഭരിച്ചു കൂടാ?’ പാലുംകൊണ്ടു വന്ന അയല്‍ക്കാരന്‍ പരമേശ്വരന്‍ ചോദിച്ചു.
ഭഎടാ പരമേശ്വരാ! 1948 ആഗസ്റ്റു് 15ന് ഇന്ത്യ സ്വതന്ത്രമായി. എന്നാല്‍ ഇന്നു വരെ ഒരു ക്രിസ്താനി ഈ രാജ്യത്തിന്റെ പ്രസിഡണ്ടോ, പ്രധാനമന്ത്രിയോ ആയിട്ടുണ്ടോ? ഇല്ലല്ലോ. പിന്നെയൊരു ഫക്രുദീന്‍ അലി അഹമ്മദോ, സക്കീര്‍ ഹുസൈനോ ഇതൊക്കെ എന്തിന് എടുത്തു പറയണം? ഹിന്ദുവല്ലേടാ എന്നും ഈ രാജ്യം ഭരിച്ചിട്ടുള്ളതു്. ഭരിക്കുന്നതു്. എടാ പരമേശ്വരാ, ഹിന്ദുവൊന്നാണെങ്കില്‍ എങ്ങിനെയാടാ ഈ ജാതിവ്യവസ്ഥിതി. ഉണ്ടായതു്. നിന്നെപ്പോലെയുള്ള ഈ താണജാതിക്കാരനു അമ്പലത്തില്‍ പ്രവേശനം ലഭിച്ചതു ഈ ക്രിസ്താനിയും കമ്യൂണിസ്റ്റു് പാര്‍ട്ടിയും കാരണമല്ലിയോടാ?. ഗാന്ധിജി ഭഹരിജന’മെന്നു വിശേഷിച്ച കൂട്ടത്തെ ഭഹീനജാതി’യെന്ന് മുദ്രയടിച്ച പൗരോഹിത്യ മേധാവിത്വമല്ലേടാ ഈ ബി.ജെ.പി.?
ഭഅതേ! അങ്ങനെയാണേ.’ പരമേശ്വരന്‍ പാലും താഴത്തുവച്ചു് ഭവ്യതയോടെ നിന്നു.
ഭഎടാ ഹീനജാതിയെ ഹരിജനമെന്നു ഗാന്ധി വിളിച്ചപ്പോള്‍, അവന് സത്യമാര്‍ഗം ഉപദേശിച്ചുകൊടുത്തുകൊണ്ടു് കൂടെയിരുത്തി ആഹാരം വിളമ്പിയവനല്ലേ ക്രിസ്ത്യാനി. തമ്പ്രാന്റെ അടിമന്കം നിന്റെയൊക്കെ കഴുത്തില്‍ നിന്നും അഴിച്ചു കളഞ്ഞതു് ഈ ഈക്വിലാബു് സിന്ദാബാദു് അല്ലേടാ?.ഇവിടെ മന്ഷ്യന് വിവേകം ഉണ്ടാക്കിയതു് ഈ ഇംഗ്‌ളീഷു് വിദ്യാഭ്യാസം അല്ലേടാ?.
ഭഅതാണേ. പിന്നെന്താ മത്തായിസാറേ ഈ പൊല്ലാപ്പിനെല്ലാം ഇന്നു കാരണം?’
ഭഎടാ ഉത്തരേന്ത്യയില്‍ ഇന്നും കാലില്‍ വളയം ചാര്‍ത്തിയ വെറും പ്രാചീനജീവികള്‍ ഉണ്ടു്. സതിയും, ചിതയും വീണ്ടും നടപ്പിലാക്കി ശിലായുഗത്തിലേയ്ക്കു് മന്ഷ്യനെ എത്തിക്കാന്‍ സവര്‍ണ്ണരൊരുക്കുന്ന ചിതയാണു പരമേശ്വരാ ഈ ബി. ജെ. പി.’.
ഭഅതു ശരി. എന്തായാലും ഈ വര്‍ക്ഷീയത തീക്കളിയാണു മത്തായി സാറേ.’
ഭഎടാ മേത്തന്‍ അറേബ്യന്‍നാടുകളില്‍ പോയി. ഞമ്മന്റെ ജാതിയെന്ന സ്‌നേഹം കൊണ്ടു് അവര്‍ വാതില്‍ തുറന്നുകൊടുത്തു. ഒരു കോടിയിലധികം ഇന്ത്യക്കാര്‍ ഇന്നു വിദേശത്തു കഴിയുകയാ. വിദേശപ്പണം കണക്കില്ലാതെ ഈ രാജ്യത്തേക്കു് ഒഴുക്കിയതിന്റെ പിന്നില്‍ ക്രിസ്താനിയും മുസ്‌ളീമും അല്ലേടാ?. ലോകജനസംഖ്യയില്‍ ഭൂരിഭാഗം ക്രിസ്താനി. ധനപരമായി മുസ്‌ളീം മുന്‍നിരയില്‍. ഈ ലോകത്തിന്റെ മുമ്പില്‍ എല്ലാം കൊണ്ടും ന്യൂനപക്ഷമല്ലേടാ ഹിന്ദു. ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യയുടെ അഭിമാനം നിലനിര്‍ത്തുന്നതു് ക്രിസ്താനിയും മുസ്‌ളീമും ആണിന്നും.
അള്ളായും ക്രിസ്തുവും പിണങ്ങിയാല്‍ ഈ മുപ്പത്തിമുക്കോടി ദൈവ്വങ്ങള്‍ക്കു് ഒന്നും ചെയ്യാനാവില്ല പരമേശ്വരാ. ഈ തൊണ്ണൂറ്റൊമ്പതു കോടി ജനങ്ങള്‍ ഈ ഉപഭൂഖണ്ഡത്തില്‍ ഭഅന്നം നാസ്തി, ജലം നാസ്തി, കപ്പകൊണ്ടു് മഹോത്‌സവം കൊണ്ടാടി തെറ്റിപ്പൂവു് മുടിയില്‍ ചൂടി കാവിവസ്ത്രവും ധരിച്ചു് ഉഴലുകയല്ലാതെ മറ്റു പോംവഴിയൊന്നുമില്ല.’ പുനലൂരാന്‍ പറഞ്ഞു നിര്‍ത്തി.
ഭശിവ. ശിവ. എന്റെ കാര്‍മുകില്‍വര്‍ണ്ണാ. . . . ..ചുമ്മാതല്ലല്ലോ ഈഴവനായ ശാസ്താവിന്റെ പൂജാകര്‍മ്മവും നമ്പൂതിരി കൈയ്യടക്കി വച്ചിരിക്കുന്നതു്. ശിവ..ശിവ..’ പരമേശ്വരന്‍ നീട്ടിവിളിച്ചു.
ഭവിളിച്ചു കൂവെടാ പരമേശ്വരാ. നാലാളു കേള്‍ക്കട്ടെ.’ പുനലൂരാന്‍ വഴിമരുന്നിട്ടു. വിളിച്ചു് അകത്തു കയറ്റി ഒരു ലാര്‍ജു് വിസ്കിയും സമ്മാനിച്ചു.
വിസ്കിയുടെ ലഹരിയില്‍ സ്ഥലകാലബോധം നഷ്ടപ്പെട്ട പരമേശ്വരന്‍ നാല്‍ക്കവലയില്‍ രാഷ്ട്രീയ മതവിമര്‍ശനം അശ്ശീലമയമാക്കി തുടര്‍ന്നു. സോദരന്‍ അയ്യപ്പന്റെ ഭപുലസദ്യ’യും, തിരുവിതാംകൂറിലെ ഭമുലക്കര’വും കേള്‍ക്കാന്‍ ചിലര്‍ക്കൊക്കെ രസം തോന്നി. നേരം സായംസന്ധ്യ. വീട്ടിലേയ്ക്കു മടങ്ങാനായി അമ്പലപ്പറമ്പിലേയ്ക്കു് കയറിയ പരമേശ്വരന്‍ കേട്ടതു്
ഹേയ്, ഹോയ്, യൗവനത്തിമിര്‍പ്പിന്റെ അട്ടഹാസം. കുറുവടിയേന്തിയ വിക്രമന്‍മാര്‍ ഡ്രില്‍ നടത്തുന്നു. റേഷനരി വാങ്ങാന്‍ നിവൃത്തിയില്ലാത്തവന്റെ സന്തതികളായ കുറെ ഹീനജാതികളുടെ കായികാഭ്യാസം കണ്ട പരമേശ്വരന്‍ വിളിച്ചു പറഞ്ഞു.
ഭഎടാ ഷാജഹാനാടാ താജ്മഹല്‍ പണിതതു്. ഗുണ്ടര്‍ട്ടാടാ മലയാള വാക്കിനര്‍ത്ഥം പറഞ്ഞതു്.’
ഭതട്ടെടാ അവനെ.’ കാക്കിനിക്കറിട്ട നേതാവു് വിസില്‍ കൊടുത്തു. കുറുവടികളുടെ പ്രഹരമേറ്റു് പരമേശ്വരന്‍ പരലോകത്തേക്കു് യാത്രയായി. അയാളുടെ പാവം ഭാര്യ മാറത്തടിച്ചു. മന്ഷ്യനിലെ മൃഗീയത മൃഗത്തിന്റെ മൃഗീയതേക്കാള്‍ കഠിനമാകുന്നതു് നോക്കിനില്‍ക്കാനല്ലാതെ പ്രതികരിക്കാന്‍ ആരുമുണ്ടായില്ല. നീതിപാലകരുടെ സൂക്ഷമനിരീക്ഷണത്തില്‍ മദ്യപിച്ച് അവശനായി പെരുവഴിയില്‍ വീണുകിടന്ന പരമേശ്വരന്റെ നാസാരന്ധ്രത്തിലൂടെ ഉറുമ്പ് കയറി മസ്തിഷ്കത്തിന്റെ മദ്ധ്യഭാഗത്ത് കടിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന് മഹസ്സര്‍ എഴുതപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ പാടുകളൊന്നും ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടെങ്കില്‍ അത് കല്ലില്‍ തട്ടി ഉരുണ്ടുവീണതിനാലാണ്. ഇത് സ്വാഭാവികമരണം.
പുനലൂരാന്റെ ക്ഷമ നഷ്ടപ്പെട്ടു. വാര്‍ദ്ധ്യക്യത്തിലും യുവപ്രസന്നത മനസ്സിനെ മദിച്ചു. ഭരാമായണമോ ഭാരതമോ പറയുംപോലെയുള്ള ധര്‍മ്മമല്ല ഇവറ്റകളുടെ ലക്ഷ്യം. ഹിന്ദുവിനെയും ഹിന്ദുയിസത്തെയും പരിപാലിക്കയാണു ലക്ഷ്യമെങ്കില്‍ പരമേശ്വരനേപ്പോലൊരു ധര്‍മ്മബോധമുള്ള ഹിന്ദു ആരാണീ നാട്ടില്‍?.അപ്പോള്‍ പിന്നെ തങ്ങള്‍ക്കു് എതിരു പറയുന്ന ആരെയും വകവരുത്തുകയെന്ന ലക്ഷ്യത്തോടു് വളര്‍ന്നു വരുന്ന തരംതാണവരുടെ ഒരു സംഘം. ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബിന്റെ ഇക്വേഷന്‍ എന്താണു്?’ പുനലൂരാന്‍ തല പുകഞ്ഞാലോചിക്കാന്‍ തുടങ്ങി.
അന്നയാള്‍ പരസ്യമായി അപ്‌സ്റ്റെയറിലെ സിറ്റൗട്ടില്‍ ഇരുന്നു് ത്രിപ്പിള്‍ ഫൈവു് പുകച്ചു. ജോണിവാക്കര്‍ ലാര്‍ജു് നാലെണ്ണം അകത്താക്കി. സുബോധം പാതിമറഞ്ഞ വേളയില്‍ ഭാര്യയെ വിളിച്ചു.
ഭഎടീ റാഹേലമ്മേ’
ഭഎന്താ?’
ഭഎടീ, പരമേശ്വരന്റെ ചിതയിലെ പുക എന്റെ കണ്ണിനെ ഈറനണിയിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ചോരചെങ്കൊടിയുടെ തണലില്‍ ഞാന്‍ ഈ മണ്ഡലത്തില്‍ മത്‌സരിക്കാന്‍ തീരുമാനിച്ചു.’
ഭനിങ്ങള്‍ക്കെന്താ ഭ്രാന്താ? ഈ വയസാംകാലത്തു അടങ്ങിയൊതുങ്ങി കഴിയാന്‍ നോക്കൂ മന്ഷ്യാ.’
ഭഎനിക്കു ഭ്രാന്താണെന്നു വച്ചോളൂ. ഈ മണ്ഡലത്തില്‍ അമ്പതു ശതമാനം ക്രിസ്താനികളാ. എനിക്കുമുണ്ടെടീ ഒരു രാഷ്ട്രീയ ബോധം. പുന്നപ്രയും വയലാറുമല്ല. കുട്ടനാട്ടില്‍ ചേറില്‍ താഴ്ത്തിയ ഒരു ജഡവും പൊങ്ങിയതായിട്ടോ, കുറ്റവാളികളെ ശിക്ഷിച്ചതായിട്ടോ ഈ നാട്ടില്‍ ചരിത്രമില്ലെടീ. ഏങ്ങള്‍ വിതച്ച പാടങ്ങളെല്ലാം ഏങ്ങള്‍ കൊയ്തീടും പൈങ്കിളിയേ യെന്നു പറഞ്ഞിട്ടുള്ളതല്ലാതെ ഇതുവരെ ആരും കൊയ്തിട്ടില്ലെടീ റാഹേലേ.’
പുനലൂരാന്റെ താളം തെറ്റുന്നതു കണ്ട റാഹേലമ്മ തോളില്‍ കൈയ്യിട്ടു് കിടക്കയിലേക്കു് ആനയിച്ചു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക