Image

റോ റോ സര്‍വീസ്‌ മുടങ്ങി: കൊച്ചി മേയറെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു

Published on 06 May, 2018
റോ റോ സര്‍വീസ്‌ മുടങ്ങി: കൊച്ചി മേയറെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു
കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിനെ പ്രതിപക്ഷം ചേമ്പറില്‍ പൂട്ടിയിട്ടു. റോ റോ ബോട്ട്‌ സര്‍വീസ്‌ വിഷയത്തില്‍ മാപ്പ്‌ പറയാതെ പുറത്ത്‌ പോകാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞാണ്‌ പ്രതിപക്ഷം മേയറെ മുറിയില്‍ പൂട്ടിയിട്ടത്‌.

സര്‍വീസില്‍ വീഴ്‌ചപറ്റിയെന്ന്‌ മേയര്‍ സമ്മതിക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. സംഘര്‍ഷം രൂക്ഷമായതോടെ സ്ഥലത്ത്‌ പോലീസെത്തി. റോ റോ സര്‍വ്വീസ്‌ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച്‌ ചേര്‍ത്ത യോഗം നേരത്തെ അലസി പിരിഞ്ഞിരുന്നു.

കൗണ്‍സില്‍ യോഗം കഴിഞ്ഞ്‌ മേയര്‍ സൗമിനി ജയിനെ കൗണ്‍സില്‍ ഹാളിന്‌ പറത്തേക്ക്‌ വിടാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. ഔദ്യോഗിക മുറിയിലേക്ക്‌ കടന്ന മേയറെ പ്രതിപക്ഷം ഉപരോധിക്കുകയായിരുന്നു.

ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞ്‌ തുടര്‍ന്ന്‌ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടന ചെയ്‌ത സര്‍വ്വീസ്‌ അന്നു തന്നെ മുടങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മേയര്‍ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക