Image

പതിനെട്ട്‌ തികഞ്ഞ സ്‌ത്രീക്കും പുരുഷനും ഒരുമിച്ച്‌ താമസിക്കാം'; നിയമ തടസ്സമില്ലെന്ന്‌ സുപ്രീംകോടതി

Published on 06 May, 2018
പതിനെട്ട്‌ തികഞ്ഞ സ്‌ത്രീക്കും പുരുഷനും ഒരുമിച്ച്‌ താമസിക്കാം'; നിയമ തടസ്സമില്ലെന്ന്‌ സുപ്രീംകോടതി
പ്രായപൂര്‍ത്തിയായ പുരുഷനും സ്‌ത്രീക്കും ഒരുമിച്ച്‌ താമസിക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന്‌ സുപ്രീം കോടതി. ഇതോടെ ഇന്ത്യയില്‍ 18 വയസുകഴിഞ്ഞ പുരുഷനും സ്‌ത്രിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ നിയമ പ്രാബല്യം ലഭിച്ചു. പുരുഷന്‌ വിവാഹപ്രായം 21 വയസ്‌ ആണെന്നിരിക്കെ 18 തികഞ്ഞവര്‍ക്ക്‌ ഒരുമിച്ച്‌ ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ്‌ കോടതിയുടെ സുപ്രധാന വിധി.

20കാരി തുഷാരയുടേയും 21കാരന്‍ നന്ദകുമാറിന്‍േയും കേസ്‌ സുപ്രീം കോടതി കേള്‍ക്കവേയാണ്‌ വിധി പ്രസ്‌താവിച്ചത്‌.

ഇരുവര്‍ക്കും പ്രായപൂര്‍ത്തിയയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുഷാരയുടേയും നന്ദകുമാറിന്‍േയും വിവാഹം കേരളാ ഹൈക്കോടതി റദ്ദ്‌ ചെയ്‌തിരുന്നു. ഇതിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയലാണ്‌ സുപ്രീം കോടതി വിധി പറഞ്ഞത്‌. ജസ്റ്റിസുമാരായ എകെ സിക്രിയും അശോക്‌ ഭൂഷണും ഉള്‍പ്പെട്ട ബഞ്ചിന്റേതാണ്‌ ഉത്തരവ്‌.

ഇതോടെ ഇരുവര്‍ക്കും ഒരുമിച്ച്‌ താമസിക്കാമെന്ന്‌ സുപ്രീംകോടതി വിധി വ്യക്തമാക്കി. 2017 ഏപ്രിലിലാണ്‌ ഹൈക്കോടതി തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം അസാധുവാക്കിയത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക