Image

വളരുന്ന തലമുറക്ക് വെളിച്ചമേകുന്ന വേനല്‍ തനിമക്ക് തുടക്കമായി

Published on 06 May, 2018
വളരുന്ന തലമുറക്ക് വെളിച്ചമേകുന്ന വേനല്‍ തനിമക്ക് തുടക്കമായി

കുവൈത്ത് സിറ്റി: പ്രകൃതി സംരക്ഷണം, മാതൃഭാഷയോടുളള സ്‌നേഹം തുടങ്ങിയ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ട് കുവൈത്തിലെ മലയാളി കൂട്ടായ്മയായ തനിമ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള വാര്‍ഷിക ക്യാന്പായ വേനല്‍ത്തനിമക്ക് തുടക്കമായി. പ്രകൃതി എന്റെ സുകൃതം എന്ന പ്രമേയത്തില്‍ കബദ് തനിമ സെന്ററിലാണ് മൂന്നു ദിവസത്തെ ക്യാന്പ് നടക്കുന്നത്. 

ജീവന്റെ നിലനില്‍പ്പിനു പ്രകൃതിയുടെ സംരക്ഷണം അവരവരുടെ ഉത്തരവാദിത്വമാണെന്നു പ്രേരിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഈ പ്രമേയം തെരഞ്ഞെടുത്തത്. വിവിധ കളികളിലൂടെയും പ്രവര്‍ത്തന പരിശീലനത്തിലൂടെയുമാണു കുട്ടികളിലേക്ക് വിവേകം പകരുന്നത്. മേയ് 3,4,5 തീയതികളിലാണു ക്യാന്പ് നടക്കുന്നത്.

കേരളത്തില്‍ നിന്നും പ്രശസ്ത മലയാള ഭാഷാ പരിശീലകന്‍ ബിനു കെ. സാം ക്യാന്പിന്റെ മുഖ്യ ട്രെയിനറായി പങ്കെടുക്കുന്നു. ബാബുജി ബത്തേരി (ക്യാന്പ് ഡയറക്ടര്‍) ജിനു കെഎബ്രഹാം ( വേനല്‍ത്തനിമ കണ്‍വീനര്‍) ജോണി കുന്നില്‍, ഷാജി വര്‍ഗീസ്, ബാപ്റ്റിസ്റ്റ് ആംബ്രോസ്, ബീന പോള്‍ എന്നിവര്‍ ക്യാന്പിനു നേതൃത്വം നല്‍കുന്നു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക