Image

മാസ് തബുക്ക് മേയ്ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

Published on 06 May, 2018
മാസ് തബുക്ക് മേയ്ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

ജിദ്ദ: മാസ് തബുക്കിന്റെ ആഭിമുഖ്യത്തില്‍ മേയ്ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 

ലോകത്തെന്പാടുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ക്ക് മേയ് ഒന്ന് ആവേശകരമായ ഓര്‍മയാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശത്തിനായി ഷിക്കാഗോയില്‍ നടന്ന ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭത്തിന്റെ ഉജ്വലമായ ഓര്‍മയാണ് മേയ്ദിനം. അടിമത്വത്തിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയാനുള്ള അടങ്ങാത്ത മനുഷ്യവാഞ്ജയുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മേയ്ദിനം മുന്നോട്ട് വയ്ക്കുന്നത്. അധ്വാനത്തിന്റെയും വിശ്രമത്തിന്റെയും വിനോദത്തിന്റെയും പരിധികള്‍ക്കപ്പുറം മനുഷ്യാവകാശങ്ങളുടെ സാക്ഷാത്കാരത്തിനായി ഇന്നും ലോകമെന്പാടും നടക്കുന്ന പോരാട്ടങ്ങള്‍ക്കൊപ്പം അണിചേരാന്‍ നമുക്ക് ആവേശമാകണം മേയ്ദിനമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 

മാസ് കലാ സാംസ്‌കാരിക വേദി കണ്‍വീനര്‍ അഖില്‍ ഗണേഷ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹഖ് മേയ്ദിന സന്ദേശം അവതരിപ്പിച്ചു. രക്ഷാധികാരി പ്രദീപ് കുമാര്‍, നജീവ് ഹക്കീം, മുസ്തഫ തെക്കന്‍, വിശ്വന്‍, സുരേഷ് നാവായിക്കുളം, സിദ്ദീഖ്, ജോസ് സ്‌കറിയ, പ്രവീണ്‍, സജിത്ത് രാമചന്ദ്രന്‍, ഉബൈസ് മുസ്തഫ, അരുണ്‍ കെ.ബാബു എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക