Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സമ്മര്‍ ഇന്‍സ്റ്റിറ്റിയുട്ട് ജൂണ്‍ 3 മുതല്‍ 8 വരെ

ജോര്‍ജ് തുമ്പയില്‍ Published on 07 May, 2018
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ  സമ്മര്‍ ഇന്‍സ്റ്റിറ്റിയുട്ട് ജൂണ്‍ 3 മുതല്‍ 8 വരെ
ഫിലഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 3 മുതല്‍ 8 വരെ പോക്കൊണോസ് മലനിരകളിലുള്ള  ഹോളി-ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ സമ്മര്‍ ഇന്‍സ്റ്റിറ്റിയുട്ട് നടത്തുന്നു. സിറിയക് ലിറ്റര്‍ജി: ഹിസ്റ്ററി ആന്‍ഡ് തിയോളജി എന്നതാണ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ഇത്തവണത്തെ തീം. പുരാതന ലിറ്റര്‍ജിക്കല്‍ പാരമ്പര്യത്തെകുറിച്ച് ചര്‍ച്ച ചെയ്യുവാനും പഠിക്കാനുമുള്ള അപൂര്‍വ അവസരമാണ് ഒരാഴ്ച നീളുന്ന ഈ പ്രോഗ്രാം. ബിരുദ, ബിരുദാനന്തര തലത്തില്‍ ദൈവശാസ്ത്രവും (തിയോളജി)വേദപഠനവും നടത്തുന്ന വിദ്യാര്‍ഥികള്‍, വൈദികര്‍, അത്മായര്‍, ലിറ്റര്‍ജിയെയും സിറിയക് പാരമ്പര്യത്തെയും കുറിച്ചറിയാനാഗ്രഹിക്കുന്ന ബിരുദതലത്തിന് താഴെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയവരായിരിക്കും പ്രോഗ്രാമില്‍ പങ്കെടുക്കുക. ഗ്രാജുവേറ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ ഫാ. ഡോ. ബേബി വര്‍ഗീസാണ് പ്രധാനമായും ക്ലാസുകള്‍ നയിക്കുക. 1985ല്‍ പാരിസ് യൂണിവേഴ്‌സിറ്റി സൊര്‍ബോണില്‍ നിന്ന് ഡോക്ടറേറ്റെടുത്ത ഫാ. ബേബി വര്‍ഗീസ്, കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസറും സെന്റ് എഫ്രേം എക്യുമിനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട് (SEERI) പ്രൊഫസറുമാണ്. ബര്‍ലിന്‍ വാഴ്‌സിറ്റിയുടെ അലക്‌സാണ്ടര്‍ വോണ്‍ ഹുംബോള്‍ഡ്റ്റ് ഫെലോഷിപ്പും യൂണിയന്‍ തിയോളജിക്കല്‍ സെമിനാരി ന്യൂയോര്‍ക്കില്‍ നിന്ന് ബര്‍ക് ഫെലോഷിപ്പും യേല്‍ വാഴ്‌സിറ്റിയുടെ ഐ എസ് എം ഫെലോഷിപ്പും നേടിയിട്ടുണ്ട്. യേല്‍ വാഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്. വിയന്നയിലെ പ്രോ ഓറിയന്റ് ഫൗണ്ടേഷന്‍ ഫോറം സിറോകിയത്തിന്റെ അംഗവുമാണ്. പടിഞ്ഞാറന്‍ സിറിയക് പാരമ്പര്യത്തിലെ നിരവധി പ്രാര്‍ഥനകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത അച്ചന്‍  നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 

ബെയ്‌ലര്‍ വാഴ്‌സിറ്റി വിദ്യാര്‍ഥി കോഡി സ്‌ട്രെക്കറുടെ  (പി എച്ച്ഡി) ചെറിയൊരു അവതരണവും പ്രോഗ്രാമില്‍  ഉണ്ടാകും. പ്രോഗ്രാമിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി https:/t/ransfigurationrtereat.org/events/summerinstitute ല്‍ നിന്നുള്ള വെബ് രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കുക. രജിസ്‌ട്രേഷന്‍ ഫീസായ $375 നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പേരില്‍ അടയ്‌ക്കേണ്ടതാണ്. താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചാര്‍ജ് അടക്കമാണ് രജിസ്‌ട്രേഷന്‍ ഫീ. രജിസ്‌ട്രേഷന്‍ ഫീ 1000 Seminary Road Dalton PA 18414 ലേക്ക് അയക്കുക. ഗ്രാജുവേഷന്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീ കവര്‍ ചെയ്യുന്ന വിധത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ക്ക:് ഫാ. സുജിത് തോമസ് ഭദ്രാസന സെക്രട്ടറി(stthomas8@yahoo.com).

ജൂണ്‍ 3 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 7 വരെയാണ് ചെക് ഇന്‍. ഭക്ഷണത്തെ തുടര്‍ന്ന് ഓറിയന്റേഷനും ഓപ്പണിംഗ് പ്രസന്റേഷനും. 8-ാം തീയതി നാലുമണിക്ക് പ്രോഗ്രാം സമാപിക്കും. തിങ്കളാഴ്ച സിറിയക് ക്രിസ്റ്റ്യാനിറ്റി, സിറിയക് ലിറ്റര്‍ജിയുടെ അനുഭവം തുടങ്ങിയ വിഷയങ്ങളെകുറിച്ച് ക്ലാസുകള്‍ നടക്കും. ചൊവ്വാഴ്ച ബാപ്റ്റിസ്മല്‍ ലിറ്റര്‍ജിയുടെ ഘടന, തിയോളജി, യൂക്കറിസ്റ്റ്, അനാഫൊറയുടെ പ്രാധാന്യം എന്നീ വിഷയങ്ങളെ കുറിച്ചാണ് ക്ലാസുകള്‍. ബുധനാഴ്ച ലിറ്റര്‍ജിക്കല്‍ വര്‍ഷത്തെകുറിച്ച് അവലോകനം. വ്യാഴാഴ്ച തിയോളജി ഓഫ് ദ സാക്രമെന്റ്‌സ്,  വിവാഹം, ലിറ്റര്‍ജിക്കല്‍ തിയോളജി എന്നിവയെകുറിച്ച് ക്ലാസുകള്‍. എട്ടിന് സിറിയക് സ്പിരിച്വാലിറ്റിക്ക് ആമുഖം. മറ്റ് ലിറ്റര്‍ജിക്കല്‍ വിഷയങ്ങളും പഠനവിഷയമാകും. 

ഫോര്‍ദാം, ബെയ്‌ലര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ഥികളായ നാലുപേരടക്കം 22 പേര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മെയ് 25 ആണ് രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള അവസാന തീയതി.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ  സമ്മര്‍ ഇന്‍സ്റ്റിറ്റിയുട്ട് ജൂണ്‍ 3 മുതല്‍ 8 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക