Image

ക്രിക്കറ്റ് മത്സരങ്ങളോടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല തുടക്കം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 May, 2018
ക്രിക്കറ്റ്  മത്സരങ്ങളോടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല തുടക്കം
കൊപ്പേല്‍ (ടെക്‌സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ  ടെക്‌സാസ് ഒക്ലഹോമ റീജണിലെ  ഇടവകകള്‍ പങ്കെടുത്തു നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റോടെ ഉജ്വല  തുടക്കം.  ആതിഥേയരായ കൊപ്പേല്‍  സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ മെയ്   4, 5, 6 തീയതികളില്‍   7 ടീമുകള്‍ പങ്കെടുത്തുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചപ്പോള്‍  സെന്റ് അല്‍ഫോന്‍സാ  ടീം വിജയികളും സെന്റ് മേരീസ് പെര്‍ലാന്റ് റണ്ണേഴ്‌സ് അപ്പും  ആയി. 

മത്സരങ്ങള്‍ക്ക് ഇറീജണല്‍ കോ ഓര്‍ഡിനേര്‍ ആന്‍ഡ് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍, ഐപിഎസ്എഫ് ഇടവക കോര്‍ഡിനേറ്ററുമാരായ  സിബി സെബാസ്റ്റ്യന്‍, കെന്റ് സി തോമസ്, സജേഷ് അഗസ്റ്റിന്‍ തുടങ്ങയവര്‍ നേതൃത്വം നല്‍കി. 

 ആഗസ്ത് 10 , 11 , 12 തീയതികളിലായി  ഫ്രിസ്‌കോയിലുള്ള ഫീല്‍ഡ് ഹൌസ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോമ്പ്‌ലെക്‌സില്‍  മറ്റു മത്സര ഇനങ്ങളായ സോക്കര്‍, ബാസ്‌കറ്റ്  ബോള്‍, വോളിബോള്‍, ത്രോബോള്‍, ബാറ്റ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, കാര്‍ഡ്‌സ്, ചെസ്സ്,  ക്യാരംസ്സ്, പഞ്ചഗുസ്തി, വടംവലി, നടത്തം  എന്നിവ വിവിധ കാറ്റഗറികളിലായി  നടക്കും. ആതിഥേയരായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയ്ക്ക് പുറമെ, ഗാര്‍ലാന്‍ഡ് സെന്റ്  തോമസ്  ഫൊറോന, ഹൂസ്റ്റണ്‍  സെന്റ് ജോസഫ്  ഫൊറോന,  പേര്‍ലാന്‍ഡ് സെന്റ് മേരീസ്, ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ, മക്അലന്‍ ഡിവൈന്‍ മേഴ്‌സി,  സാന്‍അന്റോണിയോ  സെന്റ് തോമസ്  എന്നീ പാരീഷുകളും പങ്കെടുക്കുന്നു.

ക്രിക്കറ്റ്  മത്സരങ്ങളോടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല തുടക്കം ക്രിക്കറ്റ്  മത്സരങ്ങളോടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല തുടക്കം ക്രിക്കറ്റ്  മത്സരങ്ങളോടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല തുടക്കം ക്രിക്കറ്റ്  മത്സരങ്ങളോടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല തുടക്കം ക്രിക്കറ്റ്  മത്സരങ്ങളോടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക