Image

തന്റെ സംഗീത സംഘത്തെ 'ഇന്ത്യന്‍ പട്ടികള്‍' എന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചു; അദ്‌നാന്‍ സമി

Published on 07 May, 2018
തന്റെ സംഗീത സംഘത്തെ 'ഇന്ത്യന്‍ പട്ടികള്‍' എന്ന്‌ വിളിച്ച്‌ അധിക്ഷേപിച്ചു;  അദ്‌നാന്‍ സമി

ന്യൂഡല്‍ഹി:കുവൈറ്റിലെ എംബസി അധികൃതര്‍ തന്റെ സംഗീത സംഘത്തെ അധിക്ഷേപിച്ചെന്ന ആരോപണവുമായി സംഗീതജ്ഞന്‍ അദ്‌നാന്‍ സമി രംഗത്ത്‌. പരിപാടി അവതരിപ്പിക്കാനെത്തിയ സംഘത്തിലെ അംഗങ്ങളെ എംബസി അധികൃതര്‍ 'ഇന്ത്യന്‍ പട്ടികള്‍' എന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കുകയായിരുന്നെന്ന്‌ അദ്‌നാന്‍ സമി പറഞ്ഞു. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു.

കുവൈറ്റില്‍ ഒരു സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു സമിയും സംഘവും. സംഭവവുമായി ബന്ധപ്പെട്ട്‌ കുവെറ്റിലെ ഇന്ത്യന്‍ എംബസിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സമി ട്വീറ്റില്‍ ടാഗ്‌ ചെയ്‌തു. ട്വിറ്റര്‍ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ ഉത്തരവിട്ടു. തുടര്‍ന്ന്‌ അദ്‌നാനുമായി മന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു.

' വളരെ സന്തോഷത്തൊടെ സംഗീത പരിപാടി അവസരിപ്പിക്കുന്നതിനു വേണ്ടിയാണ്‌ കുവൈറ്റില്‍ എത്തിയത്‌.എന്നാല്‍ എംബസിയിലെത്തിയപ്പോള്‍ തികച്ചും വൃത്തിക്കെട്ട അനുഭവമാണുണ്ടായത്‌. ജനങ്ങള്‍ വളരെ സ്‌നേഹത്തോടെയാണ്‌ സ്വീകരിച്ചത്‌. എംബസി അധികൃതര്‍ എന്നാല്‍ സംഘത്തിലെ അംഗങ്ങളെ ഇന്ത്യന്‍ പട്ടികള്‍ എന്നുപറഞ്ഞ്‌ അധിക്ഷേപിക്കുകയായിരുന്നു'

'ഇത്ര ധാര്‍ഷ്‌ട്യത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു'; അദ്‌നാന്‍ ചോദിച്ചു.ബ്രിട്ടണില്‍ ജനിച്ച പാകിസ്ഥാന്‍ വംശജനാണ്‌ അദ്‌നാന്‍ സമി. ഈയടുത്താണ്‌ അദ്‌നാന്‌ ഇന്ത്യന്‍ പൗരത്വം ലഭിച്ചത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക