Image

കാവേരിയില്‍ നിന്ന്‌ അധിക ജലം നല്‍കാനാവില്ല: കര്‍ണാടക

Published on 07 May, 2018
കാവേരിയില്‍ നിന്ന്‌ അധിക ജലം നല്‍കാനാവില്ല: കര്‍ണാടക

ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്നു അധിക ജലം തമിഴ്‌നാടിനു വിട്ടുനല്‍കാനാവില്ലെന്ന്‌ കര്‍ണാടക. നാല്‌ റിസര്‍വോയറില്‍നിന്നായി ഒന്‍പത്‌ ടിഎംസി ജലമാണ്‌ കര്‍ണാടകക്കു ലഭിക്കുന്നതെന്നും ഇത്‌ കുടിവെള്ളത്തിനും കൃഷിക്കും അപര്യാപ്‌തമാണെന്നും കര്‍ണാടക വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാടി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍  ഇന്ന്‌ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. കര്‍ണാടക നാല്‌ ടിഎംസി ജലം അധികമായി തമിഴ്‌നാടിനു വിട്ടുനല്‍കണമെന്ന്‌ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഏകദേശം 16 ടിഎംസി ജലം ഇപ്പോള്‍ തമിഴ്‌നാടിന്‌ അധികമായി നല്‍കുന്നുണ്ട്‌. കൂടുതല്‍ ജലം പങ്കുവ്‌ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും കര്‍ണാടക വ്യക്തമാക്കി. ഇതേതുടര്‍ന്നു തമിഴ്‌നാട്‌ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക