Image

പിണറായി കൂട്ടക്കൊല: സൗമ്യ വീണ്ടും പോലീസ്‌ കസ്റ്റഡിയില്‍

Published on 07 May, 2018
പിണറായി കൂട്ടക്കൊല: സൗമ്യ വീണ്ടും പോലീസ്‌ കസ്റ്റഡിയില്‍


തലശ്ശേരി: നാല്‌ മാസത്തിനുള്ളില്‍ മൂന്ന്‌ പേരെ കൂട്ടക്കൊല ചെയ്‌തുവെന്ന്‌ കുറ്റസമ്മതം നടത്തിയ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വിട്ടില്‍ സൗമ്യയെ (28) റിമാന്റ്‌ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്നും കനത്ത സുരക്ഷയില്‍ ഇന്ന്‌ കാലത്ത്‌ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കി. തലശ്ശേരിയിലെ ന്യായാധിപന്‍ അവധിയിലായതിനാലാണ്‌ പകരം ചുമതലയുള്ള കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയത്‌.

തന്നിഷ്ടപ്രകാരം ജീവിക്കാന്‍ തടസ്സമാവുമെന്ന്‌ കണ്ടതിനാല്‍ മാതാ പിതാക്കളെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കിയെന്ന കേസിലാണ്‌ ഇക്കഴിഞ്ഞ ഏപ്രില്‍ 24ന്‌ രാത്രി സൗമ്യയെ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌. പിറ്റേന്നാള്‍ കോടതിയില്‍ ഹാജരാക്കി.

കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലിസ്‌ അപേക്ഷിച്ചതിനെ തുടര്‍ന്ന്‌ നാല്‌ ദിവസത്തേക്ക്‌ അന്ന്‌ തന്നെ കസ്റ്റഡിയില്‍ വിട്ടുനല്‍കി. തെളിവെടുപ്പിന്‌ ശേഷം വീണ്ടും റിമാന്റ്‌ ചെയ്യപ്പെട്ട പ്രതിയെ മൂത്ത മകള്‍ ഐശ്വര്യയെ കൊല ചെയ്‌ത കേസില്‍ തെളിവെടുപ്പിനായി വിട്ടുനല്‍കണമെന്ന തലശ്ശേരി പോലീസിന്റെ അപേക്ഷയിലാണ്‌ കണ്ണൂര്‍ കോടതി വിട്ടു നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക