Image

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിക്ക് അര്‍ഹതയില്ലെന്ന് സുപ്രിംകോടതി, ഉടന്‍ ഒഴിയണമെന്നും നിര്‍ദ്ദേശം

Published on 07 May, 2018
മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിക്ക് അര്‍ഹതയില്ലെന്ന് സുപ്രിംകോടതി, ഉടന്‍ ഒഴിയണമെന്നും നിര്‍ദ്ദേശം
മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ക്ക് അര്‍ഹതയില്ലെന്നു സുപ്രീംകോടതി. ഇങ്ങനെ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അതു തിരിച്ചെടുക്കണമെന്നും നിര്‍ദ്ദേശ. മുന്‍ മുഖ്യമന്ത്രിമാരില്‍ പലരും രാജ്യത്ത് ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ഔദ്യോഗികവസതി ഉപയോഗിക്കുന്നവരില്‍ അധികവും ഉത്തര്‍പ്രദേശിലാണ്. ഇവിടുത്തെ, മുന്‍ മുഖ്യമന്ത്രിമാരെല്ലാം ഉടന്‍ വസതികളില്‍ നിന്ന് ഒഴിയണമെന്നും സുപ്രിംകോടതി ഉത്തരവ്. ഉത്തര്‍പ്രദേശില്‍ ഔദ്യോഗിക വസതി ഉപയോഗിക്കുന്ന ആറ് മുന്‍ മുഖ്യമന്ത്രിമാരും ഉടന്‍തന്നെ വസതികള്‍ ഒഴിയാനും കോടതി നിര്‍ദേശിച്ചു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗ്, ബിജെപി നേതാവും രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആന്ധ്രാപ്രദേശ് മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍ഡി തിവാരി എന്നിവര്‍ മുന്‍ മുഖ്യമന്ത്രിമാരെന്ന നിലയില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വസതികളില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതി ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി, ചുമതലയൊഴിഞ്ഞാല്‍ എല്ലാവരും സാധാരണ പൗരന്‍മാര്‍ തന്നെയാണെന്നും വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെയുള്ള സൗകര്യം നല്‍കുന്നത് അനാവശ്യമാണെന്നും വിവേചനപരമാണെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക