Image

ചൊങ്ങാലൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ഭര്‍ത്താവ് പറയുന്നത് ഇങ്ങനെ...

Published on 07 May, 2018
ചൊങ്ങാലൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ഭര്‍ത്താവ് പറയുന്നത് ഇങ്ങനെ...
കേരളമൊട്ടാകെ ശ്രദ്ധ നേടിയ ചൊങ്ങാലൂരില്‍ വധക്കേസിലെ പ്രതി പറയുന്നത് ഇങ്ങനെ. ജീത്തു വധക്കേസില്‍ പ്രതി ഭര്‍ത്താവ് ബിജുരാജാണ് സംഭവത്തിലേക്ക് നയിച്ച കാര്യങ്ങള്‍ പോലീസിനോട് ഏറ്റുപറഞ്ഞത്. ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തുന്നതിലേയ്ക്കു നയിച്ചത് ഭാര്യയുടെ ആണ്‍ സുഹൃത്തുമായുള്ള ബന്ധമായിരുന്നുവത്രേ. ഭര്‍ത്താവ് ബിരാജുവാണ് കേസിലെ പ്രതി. ആറു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഗള്‍ഫില്‍ ജോലിക്കാരനായ ബിരാജ് ഇടയ്ക്കു നാട്ടില്‍ വരും. ഇരുവരുടെയും ജീവിതം വളരെ സന്തോഷത്തോടെയായിരുന്നു മുമ്പോട്ട് പോയിരുന്നത്. കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നു രണ്ടു വര്‍ഷം മുമ്പ് ബിരാജ് നാട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാള്‍ക്കു നാട്ടില്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ജോലിയായിരുന്നു. ആറുമാസം മുമ്പായിരുന്നു ഇയാള്‍ സ്വന്തം വീട്ടില്‍ നിന്നു മാറി വാടകയ്ക്കു താമസിക്കാന്‍ തുടങ്ങിയത്. ഈ കാലയളവില്‍ ഇരുവര്‍ക്കും ഇടയില്‍ സംശയങ്ങള്‍ തലപൊക്കി.

തുടര്‍ന്ന് ബിരാജിന് കാണുന്നതും കേള്‍ക്കുന്നതും എല്ലാം സംശയമായിരുന്നു. ജീത്തുവിനു കോടലിയില്‍ മറ്റൊരാളുമായിി ബന്ധം ഉണ്ട് എന്ന് അറിഞ്ഞതോടെ ഉള്ളില്‍ ജീത്തുവിനോടുള്ള പക വര്‍ധിച്ചു. കുട്ടികള്‍ ഉണ്ടാകാത്തത് ബിജുരാജിന് കൗണ്ടു കുറവായതിനാലാണ് എന്ന് ജീത്തു എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ ജീത്തു തൈറോയിഡിന് മരുന്നു കഴിക്കുന്നുണ്ട് എന്നു ബിജുരാജ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജീത്തുവിനെ ചോദ്യം ചെയ്തതോടെ കാര്യം പുറത്തുവന്നു. മാര്‍ച്ചു 25 നു വീടിനു സമീപത്തുള്ള ചെങ്ങാലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനാണ് എന്നു പറഞ്ഞ് ബിജുരാജ് വീട്ടില്‍ നിന്ന് ഇറങ്ങി. അല്‍പ്പസമയത്തിനു ശേഷം മടങ്ങി എത്തിയപ്പോള്‍ ഭാര്യ കാമുകനയച്ച സന്ദേശം ഇയാള്‍ കാണുകയായിരുന്നു. ഇതോടെ ഇയാളുടെ സമനിലതെറ്റി. തുടര്‍ന്നു ബിജുരാജ് ഭാര്യയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി. മുറിയ്ക്കകത്തു ഭാര്യയ്‌ക്കൊപ്പം പൂട്ടിയിട്ടു. തുടര്‍ന്നു സുഹൃത്തുക്കളെ വിളിച്ചു വരുത്തി.

താന്‍ ഇല്ലാത്തപ്പോള്‍ മറ്റൊരാളെ വിളിച്ചു കയറ്റി എന്നു പ്രചരിപ്പിച്ച യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്നു ഫോട്ടോകളും വീഡയോകളും പ്രചരിപ്പിച്ചു. സ്‌റ്റേഷനില്‍ വച്ചായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇതിനായി കുടുംബക്കോടതിയില്‍ സംയുക്ത ഹര്‍ജി നല്‍കി. ഞാന്‍ ജീവിച്ചു കാട്ടി കൊടുക്കാം എന്ന് ബിജുരാജുവിനോടു ജീത്തു പറഞ്ഞിരുന്നു. ഒരു മാസത്തേയ്ക്കു താന്‍ ഗള്‍ഫില്‍ പോകുന്നിടം വരെ ജീത്തുവിനോട് ഇയാളുമായി ഒരു ബന്ധവും പാടില്ല എന്നു ബിജുരാജ് അപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ജീത്തു യുവാവിനൊപ്പം ബൈക്കില്‍ പോകുന്നതു കണ്ടതാണ് ബിജുരാജിന് ദേഷ്യം വര്‍ധിപ്പിച്ചത്. പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ആത്മഹത്യ ചെയ്യാം എന്നു കരുതിരുന്നു എങ്കിലും ഇയാള്‍ പിന്നീട് നാടുവിടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക