Image

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 30 June, 2011
കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ www.keraliteamerican.org എന്ന വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കല്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ്‌ ജീന്‍ പുത്തന്‍പുരയ്‌ക്കല്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ അസോസിയേഷന്‍ ഡയറക്‌ടര്‍ ബിജി ഫിലിപ്പ്‌ ഇടാട്ട്‌ മുഖ്യപ്രഭാഷണം നടത്തി.

ലേകത്തിലെവിടെയാണെങ്കിലും നാം ഭാരതീയരാണെന്നും കേരള സംസ്‌കാരത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കുംവേണ്ടി മലയാള ഭാഷയെ പ്രോത്സാഹിപ്പിച്ച്‌ അത്‌ വരുംതലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുത്തും വേണം ഏതൊരു പ്രവാസി സംഘടനയും പ്രവര്‍ത്തിക്കേണ്ടതെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ തന്റെ ഉദ്‌ഘാടന സമ്മേളനത്തില്‍ പറയുകയുണ്ടായി.

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ തങ്ങളുടെ ദൗത്യനിര്‍വ്വഹണത്തിന്‌ ഉപയുക്തമായി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങള്‍ ലഭ്യമാക്കുക, പ്രവാസികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരവും പ്രോത്സാഹനവും നല്‍കുക തുടങ്ങിയവയാണ്‌ വെബ്‌സൈറ്റ്‌ ലക്ഷ്യമിടുക.

യോഗത്തില്‍ ഫാ. ചാള്‍സ്‌ പടന്തുരുത്തി, ഫാ. പീറ്റര്‍ കുന്നലക്കാട്ട്‌, പ്രമുഖ വ്യവസായി ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ ഹെറാള്‍ഡ്‌ ഫിഗരേദോ, ജോണ്‍സണ്‍ മാളിയേക്കല്‍, അസോസിയേഷന്‍ സെക്രട്ടറി നിഖില്‍ പാലപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. ജിബിന്‍ ഈപ്പന്‍ നന്ദി രേഖപ്പെടുത്തി. വെബ്‌സൈറ്റ്‌: www.keraliteamerican.org
കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക