Image

എസ്.എം.സി.സി ഇമിഗ്രേഷന്‍ സെമിനാര്‍ വന്‍ വിജയം

ജോജോ കോട്ടൂര്‍ Published on 07 May, 2018
എസ്.എം.സി.സി ഇമിഗ്രേഷന്‍ സെമിനാര്‍ വന്‍ വിജയം
ഫിലാഡല്‍ഫിയ: എസ്.എം.സി.സി ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇമിഗ്രേഷനേയും അനുബന്ധ വിഷയങ്ങളേയും സംബന്ധിച്ചുള്ള ബോധവത്കരണ സെമിനാര്‍ നടന്നു. സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ കോണ്‍ഫറന്‍സ് ഹാളില്‍ വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ച സെമിനാര്‍ എസ്.എം.സി.സി സ്ഥാപക പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രമുഖ അറ്റോര്‍ണി ബാബു വര്‍ഗീസ് ക്ലാസുകള്‍ നയിച്ചു. ഇന്ത്യന്‍ ജി.ഡി.പിയുടെ പത്തുശതമാനം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ നിന്നായിരിക്കുന്നതിനാല്‍ അമേരിക്കന്‍ കുടിയേറ്റ നിയമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥതിയില്‍ വരുത്താവുന്ന പ്രത്യാഘാതങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വം, ഗ്രീന്‍കാര്‍ഡ്, തൊഴില്‍അധിഷ്ഠിത വിസ, ആശ്രിത വിസ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയില്‍ സമീപ കാലത്ത് ഏറെ പ്രസക്തമായ പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ജി.എസ്.ടി എന്നിവയെക്കുറിച്ചും. അറ്റോര്‍ണി ബാബു വര്‍ഗീസ് സംസാരിക്കുകയും, സദസ്യരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ് സ്വാഗതം ആശംസിക്കുകയും, വൈസ് പ്രസിഡന്റ് മെര്‍ളി പാലത്തിങ്കല്‍ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

അറ്റോര്‍ണി ബാബു വര്‍ഗീസിനുള്ള ഉപഹാരം ട്രഷറര്‍ ദേവസിക്കുട്ടി വറീത് സമര്‍പ്പിച്ചു. ട്രസ്റ്റിമാരായ റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, ജോസ് തോമസ് എന്നിവരോടൊപ്പം എസ്.എം.സി.സി ഭാരവാഹികളും പാരീഷ് കമ്മിറ്റി അംഗങ്ങളും സെമിനാറിന് നേതൃത്വം നല്‍കി.
എസ്.എം.സി.സി ഇമിഗ്രേഷന്‍ സെമിനാര്‍ വന്‍ വിജയംഎസ്.എം.സി.സി ഇമിഗ്രേഷന്‍ സെമിനാര്‍ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക