Image

ഫാമിലി ലൈഫ് സെന്ററിന്റെ ശിലാഫലകം ആശീര്‍വദിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 May, 2018
ഫാമിലി ലൈഫ് സെന്ററിന്റെ ശിലാഫലകം ആശീര്‍വദിച്ചു
ഡാളസ്: ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബൈറ്റ് സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ പുതുതായി പണി ആരംഭിക്കുന്ന "ഫാമിലി ലൈഫ് സെന്ററിന്റെ' ശിലാഫലകം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ആശീര്‍വദിച്ചു. വി. കുര്‍ബാനയ്ക്കുശേഷം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വികാരി റവ.ഫാ. യല്‍ദോ പൈലി, അസിസ്റ്റന്റ് വികാരി റവ.ഫാ. ഡോ. രഞ്ജന്‍ മാത്യു, റവ.ഫാ. മാര്‍ട്ടിന്‍ ബാബു, റവ. ഡീക്കന്‍ എബി പുരവത്ത് എന്നിവരും സന്നിഹിതരായിരുന്നു.

യുവതലമുറയ്ക്ക് വിശുദ്ധ ആരധനയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇംഗ്ലീഷ് ചാപ്പലിന്റെ ആരാധനാസൗകര്യം മെച്ചപ്പെടുത്തുക, താത്കാലിക കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ സ്കൂള്‍ ക്ലാസുകള്‍ക്ക് പകരം സ്ഥിരസംവിധാനമുണ്ടാക്കുക, സീനിയര്‍ സിറ്റിസണ് അവരുടെ വിശ്രമവേളകളില്‍ കൂടിവരവിനുള്ള സൗകര്യമുണ്ടാക്കുക തുടങ്ങിയ വിവിധങ്ങളായ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് പള്ളി കോമ്പൗണ്ടില്‍ തന്നെ ആറായിരത്തില്‍പ്പരം സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ പണിയുന്ന ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ അലക്‌സ് ജോര്‍ജ് അറിയിച്ചു.

ഇടവകയുടെ പുരോഗതിക്കും ഇടവക ജനങ്ങളുടെ ക്ഷേമത്തിനും, പ്രത്യേകിച്ച് വളര്‍ന്നുവരുന്ന യുവതലമുറയുടെ ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ സര്‍വ്വശക്തനായ ദൈവം ഇടവരുത്തട്ടെയെന്നു ആശംസിക്കുന്നതായും, അതിനായി ഇടവകാംഗങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനയും, ആത്മാര്‍ത്ഥമായ സഹകരണവും ആവശ്യമാണെന്നു ഇടവക മെത്രാപ്പോലീത്ത ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

വികാരി റവ.ഫാ. യല്‍ദോ പൈലി, അസിസ്റ്റന്റ് വികാരി റവ.ഫാ. ഡോ. രഞ്ജന്‍ മാത്യു, ഷാജി ജോണ്‍ (സെക്രട്ടറി), ജോസഫ് ജോര്‍ജ് (ട്രസ്റ്റി), അലക്‌സ് ജോര്‍ജ് (കണ്‍വീനര്‍), അച്ചു ഫിലിപ്പോസ് (ജോയിന്റ് കണ്‍വീനര്‍), പി.സി. വര്‍ഗീസ്, ബിജു തോമസ്, ജോസ് പടനിലം, ജീത്ത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
ഫാമിലി ലൈഫ് സെന്ററിന്റെ ശിലാഫലകം ആശീര്‍വദിച്ചുഫാമിലി ലൈഫ് സെന്ററിന്റെ ശിലാഫലകം ആശീര്‍വദിച്ചുഫാമിലി ലൈഫ് സെന്ററിന്റെ ശിലാഫലകം ആശീര്‍വദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക