Image

മോദിക്കും അമിത്‌ ഷാക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി

Published on 08 May, 2018
മോദിക്കും അമിത്‌ ഷാക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി
മോദിക്കും അമിത്‌ ഷാക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി.

ഇനിയെങ്കിലും ബിജെപിയിലെ കള്ളനാണയങ്ങളായ മോദിയേയും അമിത്‌ഷായേയും ജനങ്ങള്‍ തിരിച്ചറിയണമെന്നാണ്‌ ജത്മലാനി പറഞ്ഞത്‌. ബെംഗളൂരുവില്‍ നടന്ന മീറ്റ്‌ ദി പ്രസ്‌ പരിപാടിയിലാണ്‌ മോദിക്കും അമിത്‌ ഷായ്‌ക്കുമെതിരെ ജത്മലാനി ആഞ്ഞടിച്ചത്‌.


രാജ്യത്തെ പ്രധാനമന്ത്രി പദത്തിന്‌ ഏറ്റവും അര്‍ഹനായി വ്യക്തി നരേന്ദ്ര മോദിയാണെന്ന്‌ തനിക്ക്‌ 2011 ല്‍ പറയേണ്ടി വന്നിരുന്നു. തനിക്ക്‌ പറ്റിയ ഏറ്റവും വലിയ വിഡ്‌ഢിത്തരമാണ്‌ അതെന്ന്‌ ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നിരിക്കുകയാണെന്ന്‌ ജത്മലാനി പറഞ്ഞു. പൊള്ളയായ വാഗ്‌ദാനങ്ങളിലൂടെ ജനങ്ങളുടെ കണണില്‍ പൊടിയിടാന്‍ മാത്രമേ മോദിക്കും ബിജെപിക്കും അറിയൂ. അതേ തന്ത്രമാണ്‌ അവര്‍ കര്‍ണാടകയിലും പയറ്റുന്നത്‌.ജത്മലാനി പറഞ്ഞു

കള്ളപ്പണത്തിനതെിരായ തന്‍റെ പോരാട്ടത്തില്‍ ആദ്യം പിന്തുണ അറിയിച്ച്‌ മോദിയും അമിത്‌ ഷായും എത്തിയിരുന്നു. എന്നാല്‍ അത്‌ അവരുടെ പേരിലുള്ള കൊലപാതക കുറ്റങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുത്താനായിരുന്നുവെന്ന്‌ പിന്നീടാണ്‌ തനിക്ക്‌ മനസിലായതെന്നും മുന്‍ ബിജെപി എംപി കൂടിയായ ജത്മലാനി പറഞ്ഞു.

വ്യാജ ഉറപ്പുകള്‍ നല്‍കുന്ന ബിജെപിക്ക്‌ കര്‍ണാടകയിലെ ജനങ്ങള്‍ മറുപടി നല്‍കണം. ബിജെപിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ താന്‍ ബാംഗ്ലൂരില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക