Image

പ്രധാനമന്ത്രിയാകാന്‍ തയാറെന്ന്‌ രാഹുല്‍ ഗാന്ധി

Published on 08 May, 2018
പ്രധാനമന്ത്രിയാകാന്‍ തയാറെന്ന്‌ രാഹുല്‍ ഗാന്ധി

ബംഗളൂരു: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന്‌ വ്യക്തമാക്കി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

 ഇത്‌ രണ്ടാം തവണയാണ്‌ പ്രധാനമന്ത്രി പദം അലങ്കരിക്കാനുള്ള താല്‍പര്യം രാഹുല്‍ പരസ്യമാക്കുന്നത്‌.കഴിഞ്ഞ സെപ്‌തംബറില്‍ അമേരിക്കയിലെ ബര്‍ക്കേലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട്‌ സംവദിക്കവേയാണ്‌ രാഹുല്‍ പ്രധാനമന്ത്രി പദത്തിലേറാന്‍ പൂര്‍ണ സമ്മതമെന്ന്‌ അറിയിച്ചത്‌. കര്‍ണാടകയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മാധ്യമങ്ങളോട്‌ സംസാരിക്കവേയാണ്‌ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തു. എയര്‍പ്ലെയ്‌ന്‍ മോഡിലിടുന്ന മൊബൈല്‍ ഫോണ്‍പോലെയാണ്‌ മോദിയെന്ന്‌ രാഹുല്‍ പരിഹസിച്ചു. രാജ്യത്ത്‌ നടക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രി ഒന്നും മിണ്ടാത്തത്‌ എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായേയും ബി.എസ്‌.യദ്യൂരപ്പയേയും കടന്നാക്രമിക്കാനും രാഹുല്‍ മറന്നില്ല. അഴിമതിക്കേസില്‍പ്പെട്ടയാളെ മാത്രമ ബിജെപിയ്‌ക്ക്‌ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കിട്ടിയുള്ളോ എന്നു ചോദിച്ച കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ കര്‍ണാടകത്തിലെ ബിജെപിയുടെ പ്രചരണം നയിക്കുന്നത്‌ കൊലക്കുറ്റം സംബന്ധിച്ച്‌ ആരോപണം നേരിടുന്ന അമിത്‌ ഷായാണെന്നത്‌ പരിതാപകരമാമെന്നും കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക