ഐ.സി.എസ്.ഇ പത്താം ക്ലാസിലെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങള്‍ മെയ് 14ന് പ്രഖ്യാപിക്കും
Published on 08 May, 2018
ഐ.സി.എസ്.ഇ പത്താം ക്ലാസിലെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങള്‍ മെയ് 14ന് പ്രഖ്യാപിക്കും. മെയ് 14 വൈകീട്ട് മൂന്ന് മണിക്ക് ഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. ഫലം അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റായ www.cisce.org സന്ദര്‍ശിക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എസ്.എം.എസ് വഴിയും ഫലം അറിയാം. അതിനായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള ഏഴക്ക ഐഡി കോഡ് 09248082883 എന്ന നമ്ബറിലേക്ക് അയച്ചാല്‍ മതിയാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല