Image

കെ.കെ. ചെറിയാന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ജേക്കബ് കടശനാട് Published on 08 May, 2018
കെ.കെ. ചെറിയാന്‍ ഹൂസ്റ്റണില്‍  നിര്യാതനായി
ഹൂസ്റ്റണ്‍: അടൂര്‍ കടമ്പനാട് മാവിളയില്‍ കുടുംബാംഗം കെ.കെ. ചെറിയാന്‍ (80) ഹൂസ്റ്റണില്‍ മെയ് 3-നു നിര്യാതനായി.

ഹൂസ്റ്റനിലെ ആദ്യകാലമലയാളി വ്യവസായിയായിരുന്ന ചെറിയാന്‍ സാമൂഹിക, സാംസ്‌കാരിക , സാമുദായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായിരുന്നു.

നോര്‍ത്ത് ഷോര്‍ മലയാളി സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ ആദ്യകാല സംഘാടകന്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ട്രഷറര്‍ (2003) , സി.എ.പി. ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: കുഞ്ഞമ്മ ചെറിയാന്‍. മക്കള്‍: ഷര്‍ലി കുരുവിള, ഷീന ചെറിയാന്‍, ഷെറി ചെറിയാന്‍. മരുമക്കള്‍: ജേക്കബ് കുരുവിള, ഷിജു ചെറിയാന്‍, ടിനിഷ് തോമസ്
കൊച്ചുമക്കള്‍:സാറാ കരിയമ്പള്ളി, റേച്ചല്‍ കുരുവിള, ഹാന കുരുവിള 

മെയ് 6-നു ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍സംസ്‌കാരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക