Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ കേളി ബിരിയാണി ഫെസ്റ്റിവല്‍

Published on 08 May, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ കേളി ബിരിയാണി ഫെസ്റ്റിവല്‍

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സംഘടനയായ കേളി മേയ് 19, 20 (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്ന യുവജനോത്സവം കേളി കലാമേളയോടനുബന്ധിച്ച് ബിരിയാണി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 

സൂറിച്ചിലാണ് കലാമേളയ്ക്ക് വേദി ഒരുങ്ങുക. വിവിധ രാജ്യങ്ങളില്‍ നിന്നുമായി നാനൂറോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ബിന്ദു മഞ്ഞളി അറിയിച്ചു.

ഇന്ത്യന്‍ കലകള്‍ ഭാരതീയരായ കുട്ടികള്‍ക്ക് അഭ്യസിക്കുവാനും ശേഷം അവതരിപ്പിക്കുവാനും ഉള്ള വേദി ഒരുക്കുന്ന യുവജന മേള ആണ് കലാമേള.

നാനൂറോളം മത്സരാര്‍ഥികള്‍ മൂന്ന് സ്‌റ്റേജുകള്‍ , മുപ്പതോളം വിധികര്‍ത്താക്കള്‍,ഭക്ഷണത്തിന്റെ കലവറ ഒരുക്കുവാന്‍ മാത്രം അന്പതോളം പ്രവര്‍ത്തകര്‍.രണ്ട് ദിനം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യൂറോപ്യന്‍ യുവജനോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

നൃത്തനൃത്തേതര മത്സരങ്ങള്‍ക്കു പുറമെ ഫോട്ടോഗ്രാഫിയും ഓപ്പണ്‍ പെയിന്റിംഗും ഷോര്‍ട്ട് ഫിലിമിലും മത്സരം ഉണ്ടായിരിക്കും.

ഇന്ത്യന്‍ എംബസി , സൂര്യ ഇന്ത്യ എന്നിവരുടെ പിന്തുണയോടെയും സഹകരത്തോടെയുമാണ് കേളി കലാമേള അരങ്ങേറുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ക്ക് പുറമെ ഏറ്റവും നല്ല പെര്‍ഫോമര്‍ക്ക് ഫാ.ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡും സമ്മാനിക്കും. ജേതാക്കള്‍ക്ക് കേളി ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക