Image

മൂല്യമാലിക- 4 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 23 March, 2012
മൂല്യമാലിക- 4 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
31)പത്തുവാതിലടച്ചിട്ടാ-
ഭിത്തിയോട്ടയടയ്ക്കായ്കില്‍
വിത്തമെല്ലാം നശിച്ചുപോം
ചിത്തത്തിനു മതുപോലെ.

32)പ്രാതലില്ലെങ്കിലുമേതും
ഭീതിയില്ലാതെ വേലയ്ക്കായ്
പോയിടുന്ന വൃതന്മാര്‍ക്ക്
പേയഭോജ്യങ്ങള്‍ നിര്‍ണ്ണയം!

33) മൈക്കില്ലാത്തകാലത്ത-
ങ്ങാറുനൂറായിരങ്ങളെ
വിക്കനാകുന്ന മോശയാ-
ണേറേക്കാലം നയിച്ചത്!

34)നടക്കാന്‍ കഴിവില്ലാത്തോന്‍
കടക്കുന്നതു മാമല!
തുടസ്സം തന്ന ദൈവം താന്‍
തടസ്സം തീര്‍ത്തു താങ്ങിടും.

35)കെട്ടിടത്തിന്റെ വാതിലും
മനസ്സിന്ദ്രിയങ്ങളൊക്കെ
പൂട്ടുവാനും തുറക്കാനും
നൂനം സന്ദര്‍ഭമുണ്ടെടോ!

36)വാതിലൊന്നുമടയ്ക്കാഞ്ഞാല്‍
മനസ്സാകും മുറിക്കകം
കാക്ക, കോഴി പറന്നെത്തി
ചേക്കകേറി നശിച്ചിടും.

37)ഹൃദയത്തിന്റെ മുറ്റത്തെ
കളയൊക്കെക്കളഞ്ഞീടാന്‍
പതിവായതു ചെത്തിത്തൂ-
ത്തതിയായ് വൃത്തിയാക്കുക.

38)ചോരയും നീരുമുള്ളപ്പോ-
ളാരും ദൈവത്തെയോര്‍ത്തീടാ!
എല്ലാം വറ്റിയുണങ്ങുമ്പോള്‍
എല്ലാവര്‍ക്കും ദൈവമാശ്രയം!

39) കൊടുക്കാനുള്ള 'താപ്പല്ലാ'
എടുക്കുന്നതിനുള്ളത്,
വേദാന്തത്തിന്‍ മറയിട്ടാല്‍
വേണ്ടാതനം മറച്ചിടാം.

40)രണ്ടാലോചന ചേര്‍ന്നെന്നാല്‍
ഉണ്ടാകും കാര്യസാദ്ധ്യത;
രണ്ടുപക്ഷത്തിലൊന്നറ്റാല്‍
ഉണ്ടാകില്ല പറത്തയും.
മൂല്യമാലിക- 4 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക