Image

ലുലു ഗ്രൂപ്പ് കോഴിക്കോട്ട് ആയിരം കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു

Published on 08 May, 2018
ലുലു ഗ്രൂപ്പ് കോഴിക്കോട്ട് ആയിരം കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു

ദുബായ്: ആയിരം കോടി രൂപ ചെലവില്‍ കോഴിക്കോട്ട് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ദുബായില്‍ പ്രഖ്യാപിച്ചു. 

ഷോപ്പിംഗ് സെന്റര്‍, കണ്‍വന്‍ഷന്‍ സെന്റര്‍, അന്തരാഷ്ട്രനിലവാരമുള്ള ഹോട്ടല്‍ എന്നിവയടങ്ങുന്നതാണ് പുതിയ പദ്ധതി. മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കത്തക്കവണ്ണം അനുമതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാങ്കാവില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ മൂവായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകും.

വിവിധ അനുമതികള്‍ക്കായി കാലതാമസം നേരിട്ടതിനെത്തുടര്‍ന്നു ഉപേക്ഷിക്കുന്ന ഘട്ടത്തില്‍ എത്തി നിന്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നടത്തിയ ഇടപെടലിലൂടെയാണ് പുതുജീവന്‍ വച്ചത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക