Image

സൗദിയില്‍ പര്‍ദധാരികള്‍ ജൂണ്‍ 24 മുതല്‍ വളയം പിടിക്കും

Published on 08 May, 2018
സൗദിയില്‍ പര്‍ദധാരികള്‍ ജൂണ്‍ 24 മുതല്‍ വളയം പിടിക്കും

റിയാദ്: സൗദി അറേബ്യയില്‍ പര്‍ദധാരികള്‍ ജൂണ്‍ 24 മുതല്‍ വളയം പിടിക്കും. ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബാസിമിയുടേതാണ് പ്രഖ്യാപനം. ഇതനുസരിച്ച് 18 വയസോ അതിനു മുകളിലോ പ്രായമുള്ള സ്ത്രീകള്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

വനിതാ ട്രാഫിക് പോലീസിന്റെ സേവനം ഉടന്‍ ആരംഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 

രാജ്യത്തെ വനിതാ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് വനിതകള്‍ക്കായി െ്രെഡവിംഗ് സ്‌കൂളുകളില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ച് വനിതാ െ്രെഡവിംഗ് സ്‌കൂളുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് അല്‍ ബസിമി പറഞ്ഞു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വനിതാ െ്രെഡവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. താമസിയാതെ നിബന്ധനകള്‍ക്കു വിധേയമായി ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പരിശീലനം കഴിഞ്ഞ വനിതകള്‍ക്ക് ലൈസന്‍സ് അടുത്ത മാസം 24 മുതല്‍ വിതരണംചെയ്യും. ട്രാഫിക് നിയമപ്രകാരം വിദേശങ്ങളിലെ െ്രെഡവിംഗ് ലൈസന്‍സുളള വനിതകള്‍ക്കും സൗദി െ്രെഡവിംഗ് ലൈസന്‍സ് അനുവദിക്കും. സൗദിയിലെ 13 പ്രവിശ്യകളിലായി 21 കേന്ദ്രങ്ങളില്‍ വിദേശ െ്രെഡവിംഗ് ലൈസന്‍സ് മാറ്റി വാങ്ങാന്‍ ട്രാഫിക് ഡയറക്ടറേറ്റിന് കീഴില്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

2017 സെപ്റ്റംബറില്‍ ആണ് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് സൗദി ഭരണകൂടം നീക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക