Image

ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനായില്‍ ദിവ്യകാരുണ്യസ്വീകരണം മെയ് 19 ന്

സാബു തടിപ്പുഴ Published on 08 May, 2018
ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനായില്‍ ദിവ്യകാരുണ്യസ്വീകരണം മെയ് 19 ന്
ന്യൂയോര്‍ക്കിലെ സെന്‍റ് .സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ ഇടവകയിലെ ഈവര്‍ഷത്തെ ദിവ്യകാരുണ്യസ്വീകരണം തിരുനാളിനോടനുബന്ധിച്ചു മെയ് 19 ന് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്നു .ഈവര്‍ഷം ഈ ഇടവകയിലെ 12 കുട്ടികള്‍ ആദ്യകുര്‍ബാന സ്വികരിക്കുവാന്‍ തയ്യാറായിരിക്കുന്നു .മൈക്കള്‍ സാബു തടിപ്പുഴ ,ജയ്ഡന്‍ ടോമി ഊരാളില്‍ ,മൈക്കള്‍ ഫ്രാന്‍സിസ് വഞ്ചിതാനത്തു ,ലൂക്കാസ് ജോസഫ് ആലുങ്കല്‍ ,കെവിന്‍ പരിയാത്തുപടവില്‍ ,ക്രിസ്റ്റി ചേരുവന്‍കാല ,ഐഡന്‍ ജേക്കബ് തുരുത്തിക്കാട്ടു ,നോയല്‍ & നാഥാന്‍ സ്‌റ്റോണി തോട്ടം , ജോഷുവ & എലിസബത്ത് കുടിലില്‍ ,തെരേസ ഇല്ലിക്കാട്ടില്‍ , എന്നിവരാണ് ദിവ്യകാരുണ്യം സ്വികരിക്കുവാന്‍ ഒരുങ്ങിയിരിക്കുന്നത് .

ദിവ്യകാരുണ്യസ്വീകരണ കുര്‍ബാനക്ക് നേതൃത്വം കൊടുക്കുന്നത് ന്യൂജേഴ്‌സി ക്‌നാനയമിഷന്‍ ഡയറക്ടര്‍ ഫാദര്‍ . റെന്നി കട്ടേല്‍ ,കിടങ്ങൂര്‍ ഫൊറോനാ പള്ളി വികാരി ഫാദര്‍.മൈക്കല്‍ നെടുംതുരുത്തി ,ന്യൂയോര്‍ക്കിലെ ഫൊറോനാ വികാരി ഫാദര്‍. ജോസ് തറക്കല്‍ .തുടര്‍ന്ന് സ്‌നേഹവിരുന്ന് നടത്തപെടുന്നു . ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ സിനിമാറ്റിക് ഡാന്‍സ് ,നാടകം,മാര്‍ഗംകളി തുടങ്ങിയ കലാപരിപാടില്‍ ഉണ്ടായിരിക്കുന്നതാണ് . ഈ ഇടവകയിലെ ദിവ്യകാരുണ്യസ്വികരണത്തില്‍ പങ്കെടുത്ത് കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും പാരിഷ് കൗണ്‍സിലില്‍നോടൊപ്പം വികാരി ജോസ് തറക്കല്‍ എല്ലാവരെയും ക്ഷണിക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക