Image

ഫോമാ ഫാമിലി കണ്‍വന്‍ഷന്‍: സമാപന സമ്മേളനം ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും

ഷോളി കുമ്പിളുവേലി Published on 09 May, 2018
ഫോമാ ഫാമിലി കണ്‍വന്‍ഷന്‍: സമാപന സമ്മേളനം ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും
ഷിക്കാഗോ: ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ സമാപന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയിലുള്ള റിനൈസന്‍സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫോമ ഫാമിലി കണ്‍വെന്‍ഷന്‍ നടക്കുന്നത്.

യുഎന്‍ അണ്ടര്‍ സെക്രട്ടറിയായി വര്‍ഷങ്ങളോളം സേവനം ചെയ്ത ശശി തരൂര്‍, ലോക മലയാളികള്‍ക്ക് വളരെ സുപരിചിതനാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ലോക പ്രസിദ്ധമാണ്. ശശി തരൂരിന്റെ പ്രഭാഷണം ശ്രവിക്കാന്‍ മാത്രമായി ധാരാളം ശ്രോതാക്കള്‍ എല്ലായിടത്തും എത്തിച്ചേരാറുണ്ട്.

നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയായ ശശി തരൂര്‍, വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരവധി പത്രങ്ങളിലും മാസികകളിലും ലേഖനങ്ങളും എഴുതാറുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂര്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് കൂടിയാണ്.

ഫോമയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിക്കുവാന്‍ പോകുന്ന ഷിക്കാഗോ കണ്‍വന്‍ഷനില്‍ നാലായിരത്തിനടുത്ത് ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷന്‍ സമാപിച്ചു, എന്നാല്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതാതു ദിവസത്തേക്കുള്ള പ്രവേശന പാസുകള്‍ ലഭിക്കുന്നതാണ്.

കണ്‍വന്‍ഷന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാസന്ധ്യ ഉണ്ടായിരിക്കും. നാട്ടില്‍ നിന്നും വരുന്ന പ്രമുഖ ടീമുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. കൂടാതെ, മലയാളി മന്നന്‍, മഹിളാരത്‌നം, മിസ് ഫോമാ, ബെസ്റ്റ് കപ്പിള്‍സ് തുടങ്ങി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കും, തങ്ങളു ടെ കഴിവുകളില്‍ മാറ്റുരക്കുന്നതിനുള്ള മത്സരങ്ങളും ഫോമ കണ്‍വന്‍ഷനില്‍ ഒരുക്കിയിട്ടുണ്ട്.

കണ്‍വന്‍ഷന്റെ വിജയത്തിനായി ചിട്ടയോടു കൂടിയ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍. ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരയ്ക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കുളം എന്നിവരുടെ നേത!ൃത്വത്തില്‍ നിരവധി കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഫോമാ ഫാമിലി കണ്‍വന്‍ഷന്‍: സമാപന സമ്മേളനം ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക