Image

സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍

Published on 09 May, 2018
സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തന്റെ യാത്രയയപ്പ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നാണ്‌ ചെലമേശ്വര്‍ അധികൃതരെ അറിയിച്ചത്‌.

ജൂണ്‍ 22നാണ്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ സുപ്രീം കോടതിയില്‍ നിന്ന്‌ വിരമിക്കുന്നത്‌. വേനലവധിക്കായി മെയ്‌ 19ന്‌ കോടതി അടയ്‌ക്കുന്നതിനാല്‍ ചെലമേശ്വറിന്‌ മെയ്‌ 18ന്‌ യാത്രയയപ്പ്‌ നല്‍കാനായിരുന്നു ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്‌.

ഇത്തരം പരിപാടികള്‍ സന്തോഷപ്രദമായി തനിക്ക്‌ അനുഭവപ്പെടാറില്ലെന്നും ആന്ധ്ര ഹൈക്കോടതിയില്‍ നിന്നുള്ള യാത്രയയപ്പ്‌ പരിപാടിയും ഇക്കാരണത്താല്‍ വേണ്ടെന്ന്‌ വെയ്‌ക്കുകയായിരുന്നുവെന്നും ജസ്റ്റിസ്‌ ചെലമേശ്വര്‍ വ്യക്തമാക്കി.

അതേസമയം ജസ്റ്റിസിനോട്‌ വ്യക്തിപരമായി ഇക്കാര്യം സംസാരിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നുവെന്ന്‌ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ വികാസ്‌ സിങ്‌ വ്യക്തമാക്കി. പുനരാലോചനക്ക്‌ തയാറാകണമെന്ന്‌ ആവശ്യപ്പെട്ട്‌ ബാര്‍ അസോസിയേഷന്‍
എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ ജസ്റ്റിസ്‌ ചെലമേശ്വറിനെ സന്ദര്‍ശിക്കും.

സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ ചെലമേശ്വറടക്കം മുതിര്‍ന്ന നാലു ജഡ്‌ജിമാര്‍ രംഗത്തെത്തിയത്‌ നേരത്തെ കോളിളക്കം സൃഷ്ടിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക