Image

ഗാനഗന്ധര്‍വനെ അധിക്ഷേപിക്കരുത്‌ : ഗായകരുടെ സംഘടന

Published on 09 May, 2018
ഗാനഗന്ധര്‍വനെ അധിക്ഷേപിക്കരുത്‌ : ഗായകരുടെ സംഘടന


ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ യേശുദാസിന്റെ അവാര്‍ഡ്‌ സ്വീകരണവുമായി ബന്ധപ്പെട്ട്‌ അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ഗായകരുടെ സംഘടനയായ സമം (സിംഗേഴ്‌സ്‌ അസോസിയേഷന്‍ മലയാളം മൂവീസ്‌).

ദൃശ്യ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലൂം ചലച്ചിത്ര പ്രവര്‍ത്തകര്‍ യേശുദാസിനെതിരെ നടത്തുന്ന സംസ്‌കാരശൂന്യമായ പ്രസ്‌താവനകള്‍ അവസാനിപ്പിക്കണം. ചിലര്‍ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്‌താവനകള്‍ യേശുദാസിന്റെ ആരാധകരുടെയും യുവജനങ്ങളുടെയും ചിന്തകളെ വഴിതെറ്റിക്കുന്നു. ഇതില്‍ സംഘടന പ്രതിഷേധിക്കുന്നതായി സമം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

യേശുദാസ്‌ ആദരണീയവ്യക്തിയും തലമുറകള്‍ക്ക്‌ മാതൃകയുമാണ്‌. അദ്ദേഹം അനേകര്‍ക്ക്‌ ഗുരുസ്ഥാനീയനാണ്‌. യേശുദാസിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ ബഹുമാനിക്കണം.

ദേശീയതലത്തില്‍ 78-ാം വയസില്‍ പുരസ്‌കാരം നേടിയ യേശുദാസിന്റെ ബഹുമതിയുടെ മൂല്യം മനസിലാക്കി അദ്ദേഹത്തോട്‌ ആദരവോടെ പെരുമാറണം. ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ വിലകുറഞ്ഞ ആരോപണങ്ങളിലൂടെ ചീപ്പ്‌ പബ്ലിസിറ്റിക്ക്‌ ശ്രമിക്കുകയാണ്‌. ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക