Image

റൂവി സെന്റ് മേരീസ് പള്ളിയില്‍ പ. പാത്രിയര്‍കീസ് ബാവക്കു സ്വീകരണം നല്‍കി

ബിജു വെണ്ണിക്കുളം Published on 09 May, 2018
റൂവി സെന്റ് മേരീസ് പള്ളിയില്‍ പ. പാത്രിയര്‍കീസ്  ബാവക്കു സ്വീകരണം നല്‍കി
മസ്‌ക്കറ്റ്- ആകമാന സുറിയാനി സഭയുടെ മേലദ്ധ്യക്ഷനായ പരിശുദ്ധനായ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍കീസ് ബാവക്കു റൂവി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കി . വൈകിട്ട് 4 മണിക്ക് റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിയ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവയെ ഇടവക മെത്രാപ്പോലീത്ത പൗലോസ് മോര്‍ ഐറേനിയോസ്, സ്വീകരിച്ചു.തുടര്‍ന്ന് പരിശുദ്ധ ബാവായുടെ പ്രധാന കാര്മീകത്വത്തില്‍ സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചു . സ്നേഹവിരുന്നും ഉണ്ടായിരുന്നു .

മെയ് 10- ആം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മസ്‌ക്കറ്റിലെ ഗാലയില്‍ പുതുതായി പണികഴിപ്പിച്ച മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേകകൂദാശ പരിശുദ്ധ പാത്രിയര്‍കീസ് ബാവ നിര്‍വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്മാരായ ഡാനിയേല്‍ മോര്‍ ക്ലിമീസ്, ജോസഫ് മോര്‍ ഗ്രീഗോറിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തെവോദോസ്യയോസ്, മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, ഐസക്ക് മോര്‍ ഒസ്താത്തിയോസ്സ്
, മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നീ തിരുമേനിമാരും സഹകാര്‍മീകത്വം വഹിക്കുന്നതാണ്.

റൂവി സെന്റ് മേരീസ് പള്ളിയില്‍ പ. പാത്രിയര്‍കീസ്  ബാവക്കു സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക